Cricket cricket worldcup Cricket-International Epic matches and incidents Top News

സെഞ്ചുറിയെക്കാൾ സുഗന്ധമുള്ള ഒരു ക്ലാസ്സിക്‌ ഇന്നിംഗ്സ്

April 2, 2020

സെഞ്ചുറിയെക്കാൾ സുഗന്ധമുള്ള ഒരു ക്ലാസ്സിക്‌ ഇന്നിംഗ്സ്

എങ്ങനെ മറക്കുമല്ലേ അയാളെ, എങ്ങനെ മറക്കാൻ സാധിക്കുമല്ലേ ആ 97 റൺസ്, വർഷങ്ങൾ ഒരുപാട് പിന്നിടുമ്പോഴും അയാൾ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്, നൂറ്റിമുപ്പത് കോടിയോളം വരുന്ന ജനങ്ങളുടെ ഒരുപാട് വർഷത്തെ ആ സ്വപ്നം യാഥാർഥ്യമാക്കാൻ ആ ചളി നിറഞ്ഞ ജേഴ്സിയുമായി അയാൾ പൊരുതിയ ആ ദിനത്തിന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പ്രാധാന്യം ഏറെയാണ്, അതിനാൽ ഈ ഇന്നിംഗ്സ് എന്നും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിൽ സ്വർണ ലിപികളാൽ കൊത്തിവക്ക പെടുക തന്നെ ചെയ്യും………

വേൾഡ് കപ്പ് ഫൈനലിൽ 270 ന് മുകളിൽ റൺസ് സ്കോർ ചെയ്യേണ്ട ദിനം, സച്ചിനും, സെവാഗും പെട്ടെന്ന് പവലിയനിൽ എത്തിയപ്പോൾ നിലച്ചു പോയ 100 കോടിക്ക് മുകളിൽ വരുന്ന ജനങ്ങളുടെ ആ ഹൃദയമിടിപ്പ് മടക്കി കൊണ്ടുവന്നത് അയാളായിരുന്നു, ആ ടൂർണമെന്റിലെ തന്നെ മികച്ചൊരു ബോളിങ് അറ്റാക്കിനെ അയാൾ ധൈര്യത്തോടെ നേരിടുകയായിരുന്നു, ഓരോ റണ്ണിലും അയാളുടെ ആ ആത്മാർത്ഥത പ്രകടമായിരുന്നു, വിക്കറ്റ് രക്ഷിക്കാൻ സ്വയം മറന്നു ക്രീസിലേക്ക് ചാടുമ്പോഴും ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു അയാളിൽ ആ “വേൾഡ് കപ്പ്,”…

ആ സെഞ്ചുറി അയാൾ സ്വന്തമാക്കേണ്ടതായിരുന്നു, വേൾഡ് കപ്പ് ഫൈനലിൽ സ്കോർ പിന്തുടരുമ്പോൾ നേടുന്ന ആ സെഞ്ചുറിക്ക് ഒരുപക്ഷെ ഒരുപാട് മൂല്യം കൂടുമായിരുന്നു, 1996ൽ ഡിസിൽവ സ്വന്തമാക്കിയ ആ ശതകം ഇന്നും പലരും ആഘോഷമാക്കുന്ന പോലെ നമ്മളും വർണ്ണാഭമായി അത് ആഘോഷിക്കുമായിരുന്നു, ഒരിക്കലും ആ മാന്ത്രിക സംഖ്യക്ക് പിറകെ അയാൾ ആ ദിനം സഞ്ചരിച്ചിട്ടില്ലായിരുന്നു, എങ്ങനെ ആ ടാർഗെറ്റ് ഭേദിക്കാമെന്ന ആ ചിന്തയിൽ അയാൾ തന്റെ പേർസണൽ നേട്ടം ശ്രദ്ധിച്ചു കാണില്ല, അല്ലെങ്കിൽ റിക്വയേഡ് റൺ റേറ്റ് ഒരു വിധം കൈപിടിയിലായ നിമിഷത്തിൽ അയൽക്കാ മൂന് റൺ സാവകാശം നേടിയാൽ മതിയായിരുന്നു……

അതിന് ശേഷം നമ്മൾ വീണുപോയ രണ്ടു ഫിഫ്റ്റി ഓവർ വേൾഡ് കപ്പിലും നമ്മൾക്ക് നഷ്ടമായത് അയാളെപ്പോലെ ഒരാളെയായിരുന്നു,അയാളുടെ അങ്ങനെയൊരു ഇന്നിങ്‌സായിരുന്നു, സമ്മർദ്ദം നാഡീ ഞെരമ്പുകളെ വലിഞ്ഞു മുറുക്കുമ്പോൾ അതിനെ തകർത്തു മുന്നേറാൻ കെൽപുള്ള ഗൗതം ഗംഭീറിനെ പോലെയുള്ള ശക്തമായ ഹൃദയത്തെയായിരുന്നു…

രൂപം കൊണ്ടയാൾ ചെറുതായിരുന്നെങ്കിലും അയാളിൽ വലിയൊരു ഹൃദയമുണ്ടായിരുന്നു, സ്വന്തം രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായി തുടിക്കുന്ന ഹൃദയം,……

Pranav Thekkedath

Leave a comment