Cricket Cricket-International Top News

സച്ചിനും ലാറയും ഇന്നു നേര്‍ക്കുനേര്‍

March 7, 2020

author:

സച്ചിനും ലാറയും ഇന്നു നേര്‍ക്കുനേര്‍

മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ഇന്നുമുതല്‍ 15 ദിവസത്തേക്ക് 15 വര്‍ഷം പിന്നിലേക്കു സഞ്ചരിക്കും.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയന്‍ ലാറ, ബ്രെറ്റ് ലീ, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റ് പരമ്പര ഇന്നു തുടങ്ങും.

മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്നു സച്ചിന്‍ നയിക്കുന്ന ‘ഇന്ത്യ ലെജന്‍ഡ്‌സും’ ബ്രയന്‍ ലാറ നയിക്കുന്ന ‘വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സും’ ഏറ്റുമുട്ടും. സച്ചിനു പുറമേ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ് തുടങ്ങിയവര്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നുണ്ട്.

കാള്‍ ഹൂപ്പര്‍, ശിവ്‌നാരായന്‍ ചന്ദര്‍പോള്‍, ഡാരന്‍ ഗംഗ തുടങ്ങിയവരാണ് ലാറ നയിക്കുന്ന വെസ്റ്റിന്‍ഡീസ് നിരയിലിറങ്ങുന്നവര്‍. ഇന്ത്യ ലെജന്‍ഡ്‌സ് – വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം വൈകുന്നേരം ഏഴു മുതല്‍ കളേഴ്‌സ് സിനിപ്ലെക്‌സ് ചാനലില്‍ തത്സമയം, ജിയോ ടിവി, വൂട്ട് ആപ്പുകളിലും കളി കാണാം.

Leave a comment