Hockey Top News

ദേശീയ സീനിയര്‍ വനിതാ ഹോക്കി: സായി മധ്യ പ്രദേശിനെ തോൽപ്പിച്ചു

February 6, 2020

author:

ദേശീയ സീനിയര്‍ വനിതാ ഹോക്കി: സായി മധ്യ പ്രദേശിനെ തോൽപ്പിച്ചു

ദേശീയ സീനിയർ വനിത ഹോക്കി എ ഡിവിഷനിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെ തോൽപ്പിച്ച് സായി സെമിയിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് സായി വിജയം സ്വന്തമാക്കിയത്.നിശ്ചിത സമയത്ത് രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിയേലയിൽ എത്തിയതോടെയാണ് പെനാൽറ്റിഷൂട്ടൗട്ടിലേക്ക് കടന്നത്. കിസ്സാന്‍ ഗായത്രി, ബേതാന്‍ ഡുങ് ഡുങ് എന്നിവരാണ് സായിക്ക് വേണ്ടി ഗോളുകൾ നേടിയത്. നരേന്ദര്‍ കൗര്‍,രാജു റന്‍വ എന്നിവർ മധ്യപ്രദേശിന്റെ വേണ്ടി ഗോൾ നേടി.

മധ്യ പ്രദേശ് നിലവിലെ റണ്ണേഴ്സ് ആണ്.ഇത് ആദ്യമായാണ് സായി സെമിയിൽ പ്രവേശിക്കുന്നത്. നാല് മത്സരങ്ങൾ ആണ് ഇന്ന് നടക്കുന്നത്. സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം എട്ടിനും, ഫൈനൽ മത്സരം ഫെബ്രുവരി 9നും നടക്കും.

Leave a comment