Hockey Top News

ന്യൂസിലാൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

February 5, 2020

author:

ന്യൂസിലാൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ നടന്നുവരികയായിരുന്ന നോക്കി വനിതാ പരമ്പരയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയ വിജയം നേടി ടീം ഇന്ത്യ.അവസാന മത്സരത്തിൽ 3-0 എന്ന നിലയിലാണ് ഇന്ത്യ വിജയിച്ചത്.45 ആം മിനിറ്റിൽ നവനീത് കൗർ ആണ് ആദ്യ ഗോൾ നേടിയത്.54 ആം മിനിറ്റിൽ ഷർമ്മിള രണ്ടാം ഗോളും നവനീത് മൂന്നാം ഗോളാം നേടി.

ഇന്നലെ നടന്ന നാലാം മത്സരത്തിൽ ബ്രിട്ടനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ മറികടന്നിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിന്റെ ഡവലപ്മെന്റ് സ്ക്വാഡിനോട് വിജയിച്ച് കളി തുടങ്ങിയ ഇന്ത്യ പിന്നീട് തുടരെ രണ്ടു മത്സരങ്ങളിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടിരുന്നു.

Leave a comment