Editorial Foot Ball Top News

ലൗടോറോ മാർട്ടിനെസ് – ചാമ്പ്യൻസ് ലീഗിന്റെ നഷ്ടം !!

December 11, 2019

ലൗടോറോ മാർട്ടിനെസ് – ചാമ്പ്യൻസ് ലീഗിന്റെ നഷ്ടം !!

സാൻ സിറോയിൽ ബാഴ്സയുടെ യുവ താരങ്ങൾ ഇറങ്ങിയ സ്‌ക്വാഡ്, ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റാലിയൻ വമ്പന്മാരെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയപ്പോൾ നെഞ്ചൊന്ന് കലങ്ങി. ഇനി ഈ കോംപെറ്റീഷനിൽ ഇന്ററിന്റെ അർജന്റീന സ്‌ട്രൈക്കർ ആയ ലൗടോറോ മാർട്ടിനെസിനെ കാണാൻ സാധിക്കില്ലല്ലോ എന്നുള്ളതായിരുന്നു ആ വിഷമത്തിനു കാരണം. അത്രയധികം ഹൃദയം കവർന്ന ഒരു തികഞ്ഞ സ്‌ട്രൈക്കർ ആണ് അദ്ദേഹം.

അർജന്റീനയിലെ റേസിംഗ് ക്ലബ്ബിൽ നിന്ന് 25 മില്യൺ യൂറോ കൊടുത്ത് കഴിഞ്ഞ സീസണിൽ ആണ് ഇന്റർ മാർട്ടിനെസിനെ വാങ്ങിയത്. എന്നാൽ താരം ലോക ശ്രദ്ധ ആകർഷിച്ചത് ഈ സീസണിൽ ആണ്. ഇറ്റാലിയൻ ലീഗിൽ ഇത് വരെ 13 ഗോളുകളും 3 അസിസ്റ്റും സ്വന്തം പേരിൽ അദ്ദേഹം ചേർത്ത് കഴിഞ്ഞിരിക്കുന്നു. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹത്തെ കുന്തമുനയായി നിറുത്തിയാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ ഉള്ള യുവന്റസിനെ പോയിന്റ് നിലയിൽ ഇന്റർ ഇപ്പോൾ മറികടന്നിരിക്കുന്നത്. വൻ തുകക്ക് ക്ലബ്ബിലേക്ക് വന്ന ലുക്കാക്കുവിനെക്കാളും സാഞ്ചെസിനേക്കാളും എതിരാളികൾ ഭയക്കുന്ന താരമായി മാർട്ടിനെസ് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു.

ലൗടോറോയുടെ പ്രകടനം വമ്പൻ ടീമുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും ഇതിനോടകം തന്നെ താരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗാർഡിയോളക്ക് അഗ്വേറോയെ പകരം വെക്കാനും, ബാഴ്സക്ക് സുവാരസിനെ പകരം വെക്കാനും മാത്രമുള്ള മികവ് ഈ താരത്തിന് ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ.

തനിക്ക് കിട്ടുന്ന ഏറ്റവും ചെറിയ അവസരങ്ങൾ പോലും ഗോൾ ആക്കി മാറ്റാനുള്ള മാർട്ടിനെസിന്റെ കഴിവ് ചാമ്പ്യൻസ് ലീഗ് പ്രേമികൾ ഉറപ്പായും മിസ്സ് ചെയ്യും. ഇന്ററും മാർട്ടിയും ഈ സീസണിലെ ഒരു വിങ്ങൽ തന്നെയാണ്.

Leave a comment