Boxing Top News

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ്: രണ്ട് കേരള താരങ്ങൾ സെമിയിൽ

December 7, 2019

author:

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ്: രണ്ട് കേരള താരങ്ങൾ സെമിയിൽ

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. കേരളത്തിൻറെ രണ്ട് താരങ്ങൾ ആണ് സെമിയിൽ കടന്നത്. അഞ്ജു സാബുവും, ഇന്ദ്രജയുമാണ് സെമിയിൽ പ്രവേശിച്ചത്. 48 കിലോ വിഭാഗത്തിൽ ഹരിയാനയുടെ ആരതിയെ ആണ് അഞ്ജു തോൽപ്പിച്ചത്. 75 കിലോ ഭാരത്തില്‍ ഇന്ദ്രജ പുനെയുടെ മനു ബദലിനെ ആണ് തോൽപ്പിച്ചത്. മികച്ച പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്.

രണ്ട് പേരും സെമിയിൽ എത്തിയതോടെ കേരളത്തിന് മെഡൽ ഉറപ്പായി. ആരതി-അഞ്ജു മത്സരത്തിൽ മൂന്ന് റൗണ്ടുകളിലും രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തിയതോടെ എതിരില്ലാതെ അഞ്ച് ജഡ്ജികളുടെ അനുകൂല തീരുമാനത്തിലൂടെയാണ് അഞ്ജു സെമിയിൽ എത്തിയത്.

Leave a comment