പ്രീമിയർ ലീഗ് യുവതാരങ്ങളുടെ മികവിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബ്രൈറ്റൺ മൽസരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഇന്നലെ യുവതാരങ്ങളുമായി മത്സരത്തിനിറങ്ങിയ ടീം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറക്കിയത്. ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന ഇവർ മിൿച പ്രകടനമാണ് നടത്തിയത്. ജെയിംസ്, മാര്‍ഷ്യല്‍, റാഷ്ഫോര്‍ഡ് എന്നീ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
മത്സരം തുടങ്ങിയപ്പോൾ മുതൽ ആക്രമിച്ച് കളിച്ച യുണൈറ്റഡ് പതിനേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പിന്നീട് പത്തൊൻപതാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ അവർ രണ്ട് ഗോളുകളുടെ ലീഡ് നേടി. പെരേര ആണ് ആദ്യ ഗോയൽ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുക നേടിയതിന് ശേഷം രണ്ടാം പകുതിയിൽ അറുപത്തി നാലാം മിനിറ്റിൽ ബ്രൈറ്റൺ ആദ്യ ഗോൾ നേടി. ആദ്യ ഗോൾ നേടിയതിൻറെ ആഘോഷം തീരുന്നതിന് മുമ്പ് തന്നെ മാഞ്ചസ്റ്റർ മൂന്ന്മ ഗോൾ റാഷ്ഫോര്‍ഡിലൂടെ നേടി. ജയത്തോടെ യുണൈറ്റഡ് പോയിന്റ് നിലയിൽ ഏഴാമതെത്തി.






































