Foot Ball Top News

സീരി Aയിൽ ഏഴു ഗോൾ വസന്തം! സസ്സുവോളോ 3-4 ഇന്റർ മിലാൻ

October 21, 2019

author:

സീരി Aയിൽ ഏഴു ഗോൾ വസന്തം! സസ്സുവോളോ 3-4 ഇന്റർ മിലാൻ

സീരി Aയിൽ ഏഴു ഗോൾ വസന്തം.
സസ്സുവോളോ 3-4 ഇന്റർ മിലാൻ

റോമലൂ ലുക്കാക്കു ലുട്ടറോ മാർട്ടിനസ് എന്നിവരുടെ മികവിൽ ഇൻറർ മലാന് ത്രസിപ്പിക്കുന്ന ജയം. അത്യന്തം വാശിയേറിയ മത്സരത്തിൽ സസ്സുവോളോയുടെ അവസാനവട്ട തിരിച്ചുവരവുകൾ ഇൽ നിന്ന് ഇൻറർ മിലാൻ രക്ഷപെടുകയായിരുന്നു. റോമലൂ ലുക്കാക്കു ലുട്ടറോ മാർട്ടിനസ് എന്നിവർ ഇരട്ട ഗോൾ നേടി. വിജയത്തോടെ ഇൻറർ ഇറ്റാലിയൻ ലീഗിലെ യുവാന്റസും ആയുള്ള വ്യത്യാസം ഒരു പോയിൻറ് ആയി കുറച്ചു.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലുട്ടറോ മാർട്ടിനസ് ഇന്ററിന് ആയി ആദ്യ വെടി പൊട്ടിച്ചു. എന്നാൽ പതിനാറാം മിനിറ്റിൽ ബറാടിയിലൂടെ സസ്സുവോളോ സമനില ഗോൾ നേടി. ലുക്കാക്കുവിൻറെ ഊഴം ആയിരുന്നു പിന്നീട്. 38 45 മിനിറ്റുകളിൽ ലുക്കാക്കു ഇന്ററിന്റെ ലീഡ് ഉയർത്തി. എഴുപത്തിയൊന്നാം മിനിറ്റിൽ മാർട്ടിനസ് രണ്ടാം ഗോൾ നേടിയതോടെ ഇന്ററിന്റെ ലീഡ് 4-1 എന്ന നിലയിൽ ഉയർന്നു.

ഫിലിപ്പ് ഡുറിസിച്ച് 74 മിനിറ്റിലും ജറമീ ബോഗ 81 മിനിറ്റിലും സസ്സുവോളോക്കായി ഗോളുകൾ നേടി. സ്കോർ 4-3. അവസാന മിനിറ്റുകളിൽ പൊരുതി കളിച്ചെങ്കിലും സമനില ഗോൾ അവർക്ക് അകന്നു നിന്നു. ഇറ്റാലിയൻ ലീഗിൽ യുവാന്റസിന്റെ കുതിപ്പിന് തടയിടാൻ തങ്ങൾ പ്രാപ്തർ ആണെന്ന് ഇൻറർ ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിനിടയിൽ ഗ്രൗണ്ടിൽ പാരച്യൂട്ടിൽ പറന്നിറങ്ങിയ ഒരു കടന്നുകയറ്റക്കാരൻ കൗതുകം ഉണർത്തിയെങ്കിലും കളിയുടെ സ്വാഭാവിക ഒഴുക്കിനെ അത് ബാധിച്ചില്ല.

Leave a comment