നെയ്മറിന്റെ 100 ആം മത്സരത്തിൽ ബ്രസീലിന് സമനില കുരുക്ക് !!
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കാനറി പടയെ സെനഗൽ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയുണ്ടായി. ബ്രസീലിന് വേണ്ടി ലിവർപൂൾ താരം ഫിർമിഞ്ഞോ ലക്ഷ്യം കണ്ടപ്പോൾ സെനഗലിനെ ധിയെദിയൂ പെനാൽറ്റിയിലൂടെ അവരെ ഒപ്പം എത്തിച്ചു. ആദ്യ പകുതിയിലിരുന്നു രണ്ടു ഗോളുകളും പിറന്നത്.
നെയ്മറിന്റെ 100 ആം അന്തരാഷ്ട്ര മത്സരം എന്ന പ്രിത്യേകതയും ഈ മത്സരത്തിന് ഉണ്ടായിരുന്നു. നെയ്മറും, ഫിർമിഞ്ഞോയും, സാദിയോ മാനേയും ഒകെ കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളുകളുടെ അഭാവം കളിയുടെ രസം കൊല്ലിയായി മാറി. മത്സരം സിംഗപ്പൂരിൽ നടന്നതിനാൽ ഇന്ത്യക്കാരായ കാണികളെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞത് കൗതുകം ഉണർത്തുകയും ചെയ്തു.






































