Boxing Top News

മേരി കോം വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു

October 10, 2019

author:

മേരി കോം വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പർ താരം മേരി കോം സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോൽപ്പിച്ചാണ് സെമിയിൽ പ്രവേശിച്ചത്. സെമിയിൽ എത്തിയതോടെ മേരികോം മെഡലിന് അർഹയായി. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മേരി കോം മാറി.

ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയ വിജയമാണ് മേരി കോം നേടിയത്. 5-0 എന്ന സ്കോറിനാണ് ഇന്‍ഗ്രിറ്റ് വലന്‍സിയയെ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനമാണ് മേരി കോം നടത്തിയത്. രണ്ടാം മൽസരത്തിൽ തായ്‌ലന്‍ഡ്‌ ബോക്‌സര്‍ ജുതാമസ്‌ ജിറ്റ്‌പോങ്ങിനെ ആണ് മേരി കോം തോൽപ്പിച്ചത്. 51 കിലോ വിഭാഗത്തിലാണ് മേരികോം മത്സരിക്കുന്നത്. നിലവിലെ ഒളിമ്ബിക്സ് മെഡല്‍ ജേതാവിനെയാണ് മൂന്നാം റൗണ്ടിൽ മേരി കോം തോൽപ്പിച്ചത്. 51 കിലോ വിഭാഗത്തിൽ മേരി കോ മൂന്നാം സീഡാണ്.  ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു.

Leave a comment