Cricket Top News

ശ്രീലങ്കയെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് പാകിസ്ഥാൻ ഏകദിന പരമ്പര സ്വന്തമാക്കി 

October 3, 2019

author:

ശ്രീലങ്കയെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് പാകിസ്ഥാൻ ഏകദിന പരമ്പര സ്വന്തമാക്കി 

കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക മൂന്നാം  ഏകദിനത്തിൽ പാകിസ്ഥാന് ജയം. ജയത്തോടെ പാകിസ്ഥാൻ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ രണ്ട് മൽസരങ്ങളും ജയിച്ചാണ് പാകിസ്ഥാൻ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 297 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. സമാന്‍,ആബിദ് അലി എന്നിവരുടെ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിങ് ആണ് ശ്രീലങ്ക നടത്തിയത്.  ഓപണര്‍ ഗുണതിലകയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ശ്രീലങ്ക മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചത്. 133 റൺസാണ് താരം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ഓപ്പണർമാരായ ആബിദ് അലിയുടെയും, സ്മാൻറെയും മികച്ച പ്രകടനം പാകിസ്ഥാന് കാര്യങ്ങൾ വളരെ എളുപ്പമായി. പിന്നീട്  56 റണ്‍സ് എടുത്ത‌ ഹാരിസ് സുഹൈൽ പാകിസ്ഥാൻറെ വിജയം പെട്ടെന്നാക്കി. ഏകദിനത്തിന് ശേഷം മൂന്ന് ടി20 മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ഒക്ടോബർ അഞ്ചിനാണ് ആദ്യ ടി20 മൽസരം നടക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *