Cricket Top News

വിശാഖപട്ടണം ടെസ്റ്റ്: ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ

October 3, 2019

author:

വിശാഖപട്ടണം ടെസ്റ്റ്: ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ

വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിന് ഇന്നലെ തുടക്കമായി. മഴ മൂലം ഇന്നലെ നേരത്തെ കാളി അവസാനിപ്പിച്ചു. ശക്തമായ നിലയിലാണ് ഇന്ത്യ. ഒന്നാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 202 റൺസ് എടുത്തിട്ടുണ്ട്. ആദ്യ ദിവസം മഴ കളിയുടെ രസം കളഞ്ഞെങ്കിലും ഇന്ത്യയുടെ ബാറ്റിങ് വളരെ ശക്തമായിരുന്നു. 84 റൺസുമായി മായങ്ക് അഗർവാളും, 115 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. തകർപ്പൻ ബാറ്റിങ്ങാണ് രോഹിത് ശർമ ഇന്നലെ നടത്തിയത്.

154 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 10 ഫോറും, അഞ്ച് സിക്സുമാണ് രോഹിത് ശർമ്മ നേടിയത്. ഞ്ച് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നേടാൻ കഴിഞ്ഞില്ല. വിൻഡീസ് പര്യടനത്തിൽ അവസരം ലഭിക്കാതിരുന്ന രോഹിത് ഓപ്പണറായി മികച്ച പ്രകടനമാണ് നടത്തിയത്.

Leave a comment