Cricket Editorial Top News

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ

September 6, 2019

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ

സമകാലിക ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ താൻ തെന്നെയാണെന്ന് സ്റ്റീവ് സ്മിത്ത് വീണ്ടും തെളിയിക്കുകയാണ്, അയാൾക്ക് അയാളുടേതായ ബാറ്റിംഗ് രീതിയുണ്ട്, ഒരു സന്യാസിയുടെ ക്ഷമാ ശീലവും…….

ഓരോ തവണ സ്വന്തം രാജ്യത്തിനു വേണ്ടി ആ ഇരുപത്തി രണ്ടു യാർഡിലേക്ക് നടന്നടുക്കുമ്പോഴും അയാൾ മികച്ചവനാവാൻ ശ്രമിക്കുകയാണ്. അവിടെ അയാളുടെ കഴിഞ്ഞ ഇന്നിങ്‌സുകൾ അയാൾ ഓർമിക്കുന്നില്ല. മുൻപിലേക്ക് വരുന്ന ഓരോ അവസരവും ഒരിക്കൽ അയാൾ നാണം കെടുത്തിയ സ്വന്തം മാതൃരാജ്യത്തിന്റെ ആ പതാക ആകാശമുട്ടെ ഉയരത്തിൽ പറത്തുവാൻ അയാൾ തുനിഞ്ഞിറങ്ങുമ്പോൾ, ക്രിക്കറ്റ്‌ ആസ്വാദകരായ നമ്മൾ ആസ്വദിക്കുന്നത് ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്സ്മാന്മാരുടെ നാമങ്ങളിലേക്ക് അയാൾ കുതിച്ചു കയറുന്നതാണ്…….

വെറും നാല് ഇന്നിങ്‌സുകൾ കൊണ്ടയാൾ ഈ വർഷത്തെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആയി മാറിയിരിക്കുന്നു. അവിശ്വസനീയം, അമാനുഷികത എന്ന വാക്കുകൾ പോരാതെ വരും അത് വർണ്ണിക്കാൻ. അയാളെ പുറത്താക്കാൻ ഈ ഗ്രഹത്തിൽ ബൗളേഴ്‌സ് ഇല്ലാ എന്നൊരു തോന്നൽ പോലും വരുമ്പോൾ അയാളെ ഇതിഹാസമെന്ന് തന്നെ വിളിക്കേണ്ടി വരും……..

Leave a comment