“ജന്മദിനാശംസകൾ ചന്ദർപോൾ “

Cricket legends Top News August 16, 2019

“ജന്മദിനാശംസകൾ ചന്ദർപോൾ “

കഴിഞ്ഞ ഇരുപത് വർഷത്തിലെ ക്രിക്കറ്റ്‌ ലോകം കണ്ട മഹാന്മാരെ കുറിച്ച് നമ്മൾ ഓർക്കുമ്പോൾ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വെരുക സച്ചിൻ, വോൺ, കാലിസ്.. etc, എന്നീ പേരുകളാവും കളിക്കളത്തിലെ അസാമാന്യ പ്രകടനങ്ങൾ കൊണ്ടും, അവർ നിർമിച്ച റെക്കോർഡുകൾ കൊണ്ടും, ക്രിക്കറ്റ്‌ ലെജന്ഡ്സ് എന്ന വിശേഷണത്തിന് അവർ അർഹരുമാണ്.

പക്ഷെ ഒരു കളിക്കാരൻ കൂടി ആ വിശേഷണത്തിന് അർഹനാണ് ഒരിക്കൽ പോലും ഒരു ലെജൻഡ്‌സും ആയി അദ്ദേഹത്തെ താരതമ്യം പെടുത്തിയിട്ടില്ല പക്ഷെ അദ്ദേഹത്തിന്റെ കളി സൂക്ഷ്മതയോടെ നിരീക്ഷിച്ചവർക് മനസിലാവും അദ്ദേഹവും ഇവരുടെ ഇടയിൽ ഒരു ഇരിപ്പിടം അർഹിക്കുന്നുണ്ടെന്ന് അങ്ങെന ആരാലും ആഘോഷിക്ക പെടാനാവാത്ത ഒരു കളിക്കാരനായി ഒതുങ്ങാനായിരുന്നു ചന്ദർപോളിന്റെ വിധി.

മറ്റുള്ള കളിക്കാരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു അദ്ദേഹം,അദ്ദേഹത്തിന്റെ ക്രീസിനോടുള്ള സമീപനവും, ഗാർഡ് എടുക്കുന്ന രീതിയും എല്ലാം ഇതിനുദാഹരണമായിരുന്നു.
അദ്ദേഹത്തിന്റെ അരങ്ങേറ്റം 1994ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു, അതിനുശേഷം വിൻഡീസ് ടീമിലെ ഒരു സ്ഥിര സാന്നിധ്യവുമായിരുന്നു ചന്ദർപോൾ, തന്റെ നീണ്ട 19വർഷത്തെ കരിയറിൽ അദ്ദേഹം 11000ന് മുകളിൽ ടെസ്റ്റ്‌ റൺസും സ്കോർ ചെയ്തിട്ടുണ്ട് (sixth highest Test run scorer in history)
ഷെയിൻ വോൺ ഒരിക്കൽ അദ്ദേഹത്തെ പരാമർശിച്ചത് ഈ രീതിയിൽ ആയിരുന്നു (a bloke you need to crowbar away from crease)
അതെ ആ പരാമർശം ഒരർത്ഥത്തിൽ സത്യം തെന്നെയാണ് ഒരുപാട് സമയം ക്രീസിൽ നിലയുറപ്പിക്കാൻ കഴിയുന്ന കഴിവുള്ളൊരു താരം തന്നെയായിരുന്നു ചന്ദർപോൾ.

കരിയറിലുടനീളം ബ്രയാൻ ചാൾസ് ലാറ എന്ന അതികായകന്റെ നിഴലിൽ ഒതുങ്ങാനായിരുന്നു ചന്ദർപോളിന്റെ വിധി, അദ്ദേഹത്തിന്റെ മികച്ച നേട്ടം എന്ന് പറയുന്നത് ഒരുപക്ഷെ ലാറയുടെ റിട്ടയർമെന്റിനുശേഷം എപ്പോഴും തകരുന്ന വിൻഡീസിന്റെ ബാറ്റിംഗ് ലൈൻ അപ്പ്‌ താങ്ങി നിർത്തി എന്നതാവാം.

ലെജൻഡ് എന്ന പരിവേഷം ലോകം ഒരിക്കലും അദ്ദേഹത്തിന് നല്കിയിട്ടില്ലെങ്കിലും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ അദ്ദേഹം ഒരു ലെജൻഡ് തെന്നെയാണ്.
എഴുതിയത് Pranav Thekkedath

Leave a comment

Your email address will not be published. Required fields are marked *