Cricket Top News

വനിതാ T20 ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് നേടി തായ്‌ലൻഡ് വനിതാ ടീം

August 13, 2019

author:

വനിതാ T20 ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് നേടി തായ്‌ലൻഡ് വനിതാ ടീം

 

ക്രിക്കറ്റിൽ കുഞ്ഞൻമാരായ തായ്‌ലൻഡ് വനിതാ ക്രിക്കറ്റ് ടീമിനെ തേടി അപൂർവ നേട്ടം.T20 ഫോർമാറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ജയിച്ച ടീമായി തായ്‌ലൻഡ് വനിതാ ക്രിക്കറ്റ്‌ ടീം.ഇത് വരെ ഈ നേട്ടം കൈവശം വെച്ചിരുന്നത് ഓസ്ട്രേലിയ ആയിരുന്നു.

 

തായ്‌ലൻഡ് തുടർച്ചയായി 17 ആം മത്സരം ജയിച്ചതോടെ ആണ് ഓസ്‌ട്രേലിയയെ പിന്തള്ളിയത്.ഓസ്ട്രേലിയ ആകട്ടെ 16 മത്സരങ്ങൾ ആണ് വിജയിച്ചിട്ടുള്ളത്.ഇതിനു മുൻപ് ഈ നേട്ടം സിംബാവേ,ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നി ടീമുകൾ ആണ് നേടിയിട്ടുള്ളത്.

Leave a comment