Foot Ball Top News

ഡേവിഡ് ലൂയിസ് ഇനി ഒരു ഗണ്ണർ

August 8, 2019

ഡേവിഡ് ലൂയിസ് ഇനി ഒരു ഗണ്ണർ

ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം അപ്രതീക്ഷിതമായ നീക്കവുമായി ആഴ്‌സണൽ. ചെൽസിയിൽ നിന്നും രണ്ടു വർഷത്തേക്ക് ബ്രസീലിന്റെ ഡിഫൻഡർ ആയ ഡേവിഡ് ലൂയിസിനെ സ്വന്തമാക്കിയിരുന്നു. 8 മില്യൺ യൂറോ കൊടുത്താണ് ഈ കൈമാറ്റം ആഴ്‌സണൽ ഉറപ്പ് വരുത്തിയത്. ചെല്സിയുമായി ഇനിയും കരാർ കാലാവധി ഉണ്ടെങ്കിലും ലാംപാർടിന്റെ കീഴിൽ ആദ്യ പതിനൊന്നിൽ ഈ ബ്രസീലുകാരൻ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. ആഴ്‌സണലിന് ആകട്ടെ കൊഷിയോല്നി പോയത് ഒരു പരിചയ സമ്പത്തുള്ള ഡിഫെൻഡറിന്റെ ആവശ്യകത കൂട്ടി.

കൈമാറ്റ വിപണിയിൽ രണ്ടു വർഷത്തെ വിലക്ക് നേരിടുന്ന ചെൽസിക്ക് ലൂയിസിന്റെ വിടവാങ്ങൽ വെല്ലുവിളിയാകും. എമെറിയുടെ കീഴിൽ പി.സ്.ജി.ൽ രണ്ടു വര്ഷം പ്രവർത്തിച്ചതാണ് ലൂയിസിന്റെ മനം മാറ്റത്തിന് കാരണം. ആഴ്‌സണൽ വില്യം സെലിബയെ മേടിച്ചെങ്കിലും അടുത്ത സീസണിൽ മാത്രമേ താരത്തിന്റെ സേവനം ലഭിക്കുകയുള്ളു. ആയതിനാൽ ഒരു ഡിഫെൻഡറെ എത്തിക്കേണ്ടത് അവരുടെ ആവശ്യകത ആയിരുന്നു.

Leave a comment