Foot Ball Top News

ഡാനിലോയെ കൊടുത്തു ക്യാന്സലോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

August 8, 2019

ഡാനിലോയെ കൊടുത്തു ക്യാന്സലോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

അങ്ങനെ ട്രാൻസ്ഫർ ജാലകത്തിനു അല്പം സസ്പെൻസ് കൊടുത്തു തിരശീല വീഴ്ത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ജാലകം അടക്കാൻ വെറും ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ബ്രസീലുകാരൻ റൈറ്റ് ബാക്ക് ആയ ഡാനിലോയെ കൊടുത്തു പോർച്ചുഗീസുകാരനായ ജാവോ ക്യാന്സലോയെ അവർ സ്വന്തമാക്കി. യുവെന്റ്‌സുമായി ഒരു താര കൈമാറ്റമാണ് അവിടെ നടന്നത്. ഡാനിലോയെ കൂടാതെ 26 മില്യൺ യൂറോയും കൂടി കൊടുത്തിട്ടാണ് സിറ്റി ഈ 25 വയസ്സുള്ള ഡിഫൻഡർ.

ഏതു വിങ്ങിലും ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ് ക്യാന്സലോയുടെ പ്രത്യേകത. അസാമാന്യ വേഗതയും, മെയ്‌വഴക്കവും, നല്ല കൃത്യതയാർന്ന ക്രോസ്സുകൾ കൊടുക്കാനുള്ള കഴിവും ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച വിങ് ബാക്ക് എന്ന ഖ്യാതി അദ്ദേഹത്തെ തേടി എത്തി. കഴിഞ്ഞ സീസണിൽ ലീഗിൽ 34 മത്സരങ്ങൾ യുവന്റസിനായി കളിക്കുകയും അതിൽ ഒരു ഗോളും 5 അസിസ്റ്റും സ്വന്തമാക്കാനും ക്യാന്സലോക്ക് കഴിഞ്ഞിരുന്നു.

Leave a comment