Cricket Top News

പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങുന്നു

August 6, 2019

author:

പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങുന്നു

വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്ന് T20 മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ ലക്ഷ്യം ഈ മത്സരവും കൂടി ജയിച്ച് പരമ്പര തുത്തുവാരുക എന്നതായിരിക്കും.ആദ്യ രണ്ട് മത്സരങ്ങളിലും ബൌളിംഗ് നിരയുടെ കരുത്തിൽ ആണ് ജയിച്ചുകയറിയത്.പരമ്പര നേടിയത് കൊണ്ട് തന്നെ അവസരം ലഭിക്കാത്ത താരങ്ങൾക്ക് ആകും ഇന്ന് അവസരം കൊടുക്കുക എന്നാണ്  കോഹ്‌ലിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന കെ ൽ രാഹുലിനും, ശ്രെയസ് അയ്യർക്കും ഇന്ന് അവസരം നൽകിയേക്കും.അങ്ങനെയെങ്കിൽ റിഷാബ് പന്തും, മനീഷ് പാണ്ഡേയും പുറത്തിരിക്കണം.അതുപോലെ തന്നെ ദീപക് ചഹാർ, രാഹുൽ ചഹാർ എന്നിവർക്കും അവസരം നൽകാൻ സാധ്യത ഉണ്ട്.

Leave a comment