Cricket Top News

ഓസ്ട്രേലിയക്ക് മുൻപിൽ ചാരമായി ഇംഗ്ലണ്ട്

August 5, 2019

author:

ഓസ്ട്രേലിയക്ക് മുൻപിൽ ചാരമായി ഇംഗ്ലണ്ട്

ആഷസ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ കൂറ്റൻ വിജയം.ടെസ്റ്റിന്റ ആദ്യ ദിനത്തിൽ തന്നെ ഇംഗ്ലണ്ട് പിടി മുറുക്കിയെങ്കിലും അവിശ്വസനീയമായ തിരിച്ചു വരവായിരുന്നു ഓസ്‌ട്രേലിയയുടേത്.സ്കോർ: ഓസ്ട്രേലിയ- 284/10 & 487/7, ഇംഗ്ലണ്ട്- 374/10 & 146/10.സ്റ്റീവ് സ്മിത്ത് ആണ് മാൻ ഓഫ് ദി മാച്ച്.

ടെസ്റ്റ്‌ തുടങ്ങിയ ദിനം ഇംഗ്ലണ്ടിന്റെ ആദ്യപത്യമെന്നു തോന്നിച്ചെങ്കിലും സ്റ്റീവ് സ്മിത്തിന്റെ മികവാർന്ന ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.ഇംഗ്ലണ്ട് ബേൺസിന്റെ സെഞ്ചുറിയുടെ മികവിൽ 374 റൺസ് നേടി.പക്ഷെ രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ ഓസ്ട്രേലിയ തകർന്നെങ്കിലും അപ്പോളും രക്ഷകനായി എത്തിയത് സ്റ്റീവ് സ്മിത്ത് ആയിരുന്നു.മാത്യു വേഡ് സെഞ്ച്വറി നേടി പിന്തുണ നൽകി.487 എന്ന കൂറ്റൻ സ്കോർ നേടി ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ ഇംഗ്‌ളണ്ടിന് മുൻപിൽ അവസാനദിവസം വെച്ചുനീട്ടിയത് 398 എന്ന വിജയലക്ഷ്യം.തുടക്കം കുഴപ്പമില്ലാതിരുന്ന ഇംഗ്ലണ്ടിന്റെ നടുവോടിച്ചത് നാഥൻ ലിയോണിന്റെ മിന്നൽ ബൌളിംഗ് ആണ്.ആറു വിക്കറ്റുകൾ ആണ് നേടിയത്.പാറ്റ് കുമ്മിൻസ് 4 വിക്കറ്റ് നേടി.

രണ്ട് ഇന്നിങ്‌സുകളിലായി ഓസ്‌ട്രേലിയക്ക് വേണ്ടി നാഥൻ ലിയോൺ 9 വിക്കറ്റ് നേടിയപ്പോൾ പാറ്റ് കുമ്മിൻസ് 7 വിക്കറ്റ് നേടി.ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് രണ്ട് ഇന്നിങ്‌സുകളിലായി 6 വിക്കറ്റുകൾ നേടി.

Leave a comment