Cricket Editorial Top News

നഥാൻ ലിയോൺ – നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർ

August 5, 2019

നഥാൻ ലിയോൺ – നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർ

ഒരു നാടോടി കഥ പോലെ ഒരുപാട് നാടകീയതകൾ നിറഞ്ഞതാണ് നഥാൻ ലിയോൺ എന്ന കങ്കാരുക്കളുടെ ഈ സ്പിൻ ബൗളറുടെ ജീവിത കഥ. കാൻബെറയിലെ മാനുക ഓവലിൽ നാലു വർഷത്തെ അപ്പ്രെന്റിഷിപ്പിന് ശേഷം ഒരു ഗ്രൗണ്ട് സ്റ്റാഫ്‌ ആയി അഡലൈഡ് ഓവലിലേക് ഒരു കരിയർ നിർമിക്കാൻ ചേക്കേറിയ ലിയോൺ ഇന്ന് ഓസ്‌ട്രേലിയയുടെ മാച്ച് വിന്നർ ആണ്.

സതേൺ ഓസ്‌ട്രേലിയയുടെ ബിഗ്ബാഷ് കോച്ച് ആയിരുന്ന ഡാറൺ ബെറി ആയിരുന്നു അദ്ദേഹത്തിനലെ കഴിവ് മനസിലാക്കി തന്റെ റെഡ് ബാക്ക്സ് ടീമിലേക്കു ആദ്യം ക്ഷണിച്ചത്. പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുള്ള ഒരു സ്പെഷ്യൽ ടാലെന്റ്റ് ആയിരുന്നു ലിയോൺ, തന്റെ മികച്ച പ്രകടനങ്ങൾ ഷെഫീൽഡ് ഷീൽഡിലും , ഡൊമസ്റ്റിക് വൺ ഡേ ടൂര്ണമെന്റുകളിലും അദ്ദേഹത്തിന് അവസരം നൽകി , അവിടെയും മികവ് പുലർത്തിയപ്പോൾ ഓസ്‌ട്രേലിയയുടെ A ടീമിലേക്കുള്ള സിംബാബ്വേൻ ടൂറിലേക് വിളി വന്നു. അവിടെ പതിനൊന്ന് വിക്കെറ്റ് നേടി മാൻ ഓഫ് ദി സീരിയസ് ആയിട്ടായിരുന്നു മടക്കം.

A ടീമിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനം വളരെ ശ്രദ്ധയോടെ ആയിരുന്നു ഓസ്‌ട്രേലിയയുടെ നാഷണൽ സെലെക്ടർസ് നോക്കി കണ്ടിരുന്നത്. അതെ അവരുടെ സ്പിൻ ഇതിഹാസം ഷെയിൻ വോൻ പടിയിറങ്ങിയതിന് ശേഷം അവരും തിരച്ചിലിലായിരുന്നു മറ്റൊരു സ്പിന്നർക് വേണ്ടി.

അങ്ങെനെ അദ്ദേഹം ഒരിക്കലും സ്വപ്നത്തിൽ പോലും കരുതാത്ത ആ വിളി വന്നു, ശ്രീലങ്കൻ ടൂറിലേക് അദ്ദേഹത്തിനെ സെലക്ടർമാർ സെലക്ട്‌ ചെയ്തു, സ്പിന്നിനെ തുണയ്ക്കുന്ന ഗാലെ പിച്ച് തെന്നെ അരങ്ങേറ്റത്തിന് ലഭിച്ചത് അദ്ദേഹത്തിന്റെ മറ്റൊരു ഭാഗ്യം, ഇന്റർനാഷണൽ ക്രിക്കറ്റിലെ തന്റെ ആദ്യ ബോളിൽ തെന്നെ അദ്ദേഹം നേടിയത് മരതക ദ്വീപുകാരുടെ ഇതിഹാസമായ സങ്കക്കാരയുടെ വിക്കെറ്റ് ആയിരുന്നു. അരങ്ങേറ്റത്തിൽ തെന്നെ 5 വിക്കെറ്റ് നേടിക്കൊണ്ട് അദ്ദേഹം അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലും തിളങ്ങാൻ തുടങ്ങിയതോടെ 2013ഓടെ അദ്ദേഹം ടീമിന്റെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു, മൈക്കൽ ക്ലാർക്ക് എന്ന അവരുടെ ക്യാപ്റ്റന് ഒരിക്കലും ഒഴിവാക്കാനാവാത്ത താരമായി അദ്ദേഹം അപ്പോഴേക്കും വളർന്നിരുന്നു. ആഷസ് സീരിയസിൽ ജോൺസൻ, ഹാരിസ്, സിഡിൽ എന്നീ ഫാസ്റ്റ് ബൗളിംഗ് തൃമൂർത്തികൾക് മികച്ച സപ്പോർട്ട് ആയിരുന്നു ലിയോൺ നൽകിയിരുന്നത്, റൺ ഫ്ലോ തടയാൻ എന്നും ക്ലാർക്ക് സമീപിച്ചത് ലിയോണിനെ തെന്നെ ആയിരുന്നു, പാർട്ണർഷിപ്പുകൾ തകർത്തും നിർണായക വിക്കെറ്റ് നേടിയും ലിയോൺ നായകന്റെ വിശ്വസ്തനാവുകയായിരുന്നു ആ സീരിയസിലൂടെ.

തുടർന്ന് നടന്ന സൗത്ത് ആഫ്രിക്കൻ സീരിയസിലും അദ്ദേഹം ഓസ്‌ട്രേലിയയുടെ വിജയത്തിലെ നിർണായക ശക്തി ആയി മാറുന്ന കാഴ്ചയായിരുന്നു ക്രിക്കറ്റ്‌ ലോകം കണ്ടത്.

ഏതൊരു പിച്ചിലും മികച്ചു നില്കുന്നത് തെന്നെയാണ് അദ്ദേഹത്തിനെ മറ്റുള്ള സ്പിന്നർ മാറിൽ നിന്നും വ്യത്യസ്തനാക്കുന്ന ഘടകം,ഏതൊരു സ്പിന്നറും കൊതിക്കുന്ന ഡ്രിഫ്റ്റും, ലൂപും,പിന്നെ അദ്ദേഹത്തിന്റെ തെന്നെ സ്പെഷ്യൽ ഘടകമായ ടോപ് സ്പിന്നും കൊണ്ട് അദ്ദേഹം കുതിക്കുകയാണ് പുതിയ ഉയരങ്ങളിലേക്……

സാൻഡ് പേപ്പർ വിവാദത്തിന്റെ നാണക്കേടിൽ നിന്ന് കരകയറുന്ന ഓസ്ട്രേലിയ സ്വപ്നം കാണുകയാണ് 2019 ആഷസിലെ ആ വിജയം, അവിടെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എഡ്ജ്ബസ്റ്റണിലെ മികച്ച സ്പെല്ലിലൂടെ ഒരിക്കൽ അഡ്‌ലൈഡ് ഓവലിലെ ഗ്രൗണ്ട് സ്റ്റാഫ്‌ ആയിരുന്ന നഥാൻ ലിയോൺ ബോളുമായി നയിക്കുകയാണ് മുന്നിൽ നിന്ന്…..
Pranav Thekkedath

Leave a comment