Foot Ball Top News

ഡിഫെൻസിവ് മണ്ടത്തരങ്ങൾ ആഴ്സണലിൽ തുടർകഥയാവുമ്പോൾ – ഇതാ സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒരു വീഡിയോ

August 5, 2019

ഡിഫെൻസിവ് മണ്ടത്തരങ്ങൾ ആഴ്സണലിൽ തുടർകഥയാവുമ്പോൾ – ഇതാ സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒരു വീഡിയോ

പ്രതിരോധത്തിലെ വിള്ളലുകളും അമളികളും ചില്ലറയൊന്നുമല്ല ആഴ്‌സനലിനെ തളർത്തിയിരിക്കുന്നത്. പുതിയ മാനേജർ എമെറിക്ക് കഴിഞ്ഞ സീസണിൽ ഏറ്റവും തലവേദനയായതും അത് തന്നെ. എന്നാൽ ഈ സീസണിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്ന് ബാഴ്സയോട് ഇന്നലെ ഏറ്റു മുട്ടിയപ്പോൾ മനസിലായി. ഒരു സമ്മർദ്ദവും ഇല്ലാതിരുന്ന സമയത്തു ബാക്ക് പാസ് ഗോളാക്കി മാറ്റിയിരിക്കുന്നു അവരുടെ വിങ് ബാക്ക് ആയ മൈട്ലൻഡ് നൈല്സ്. അതോടെ ബാഴ്സ കളിയിൽ സമനില പിടിക്കുകയും പിന്നീട് സുവാരസ് അവരെ വിജയത്തിൽ എത്തിക്കുകയും ചെയ്തത് ചരിത്രം. ഏതായാലും നൈൽസിന്റെ അമളി ഇന്ന് സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരിക്കുകയാണ്.

Leave a comment