Cricket Top News

കൊടുങ്കാറ്റായി വിൻഡീസിനെ തകർത്ത സൈനിക്ക് പുതിയ റെക്കോർഡ്

August 4, 2019

author:

കൊടുങ്കാറ്റായി വിൻഡീസിനെ തകർത്ത സൈനിക്ക് പുതിയ റെക്കോർഡ്

ഇന്ത്യക്കായി T20 ൽ അരങ്ങേറിയ നവദീപ് സൈനിക്ക് പുതിയ റെക്കോർഡ് നേടി.T20 അരങ്ങേറ്റ മത്സരത്തിലെ 20 ആം ഓവർ വിക്കറ്റ് മെയ്‌ഡിൻ ആക്കിയതാണ് പുതിയ റെക്കോർഡ്.ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളർ ആയി സൈനി.ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയത് സിംഗപ്പൂരിന്റെ   താരം ജനക് പ്രകാശ് ആണ്.

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് T20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 9 വിക്കറ്റിന് 95 റൺസ് ആണ് നേടിയത്.മറുപടിക്കിറങ്ങിയ ഇന്ത്യ 18 ഓവറിൽ ലക്ഷ്യം കണ്ടു.നവദീപ് സൈനി അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ 3 വിക്കറ്റ് നേടി.4 ഓവറിൽ വഴങ്ങിയത് 17 റൺസ് മാത്രം!!.

Leave a comment

Your email address will not be published. Required fields are marked *