Editorial Foot Ball Top News

ഫിഫയുടെ മികച്ച കളിക്കാരുടെ പട്ടികയിൽ അലിസൺ ഇല്ലാത്തതിന്റെ യുക്തി എന്ത്? ഫുട്ബോൾ എന്നാൽ ആക്രമണം മാത്രമോ?

August 2, 2019

ഫിഫയുടെ മികച്ച കളിക്കാരുടെ പട്ടികയിൽ അലിസൺ ഇല്ലാത്തതിന്റെ യുക്തി എന്ത്? ഫുട്ബോൾ എന്നാൽ ആക്രമണം മാത്രമോ?

ഫിഫയുടെ വിഖ്യാതമായ ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹതക്കുള്ള താരങ്ങളുടെ അവസാന പട്ടിക പ്രസിദ്ധികരിക്ക ഉണ്ടായി. ഇക്കൊല്ലവും മെസ്സിയും റൊണാൾഡോയും സാധ്യത പട്ടികയിൽ ഇടം നേടി. ലിവർപൂളിന്റെ വാൻ ഡൈക് അവർക്ക് ഈ വര്ഷം കനത്ത വെല്ലുവിളി ഉയർത്തും.ലിവർപൂളിന്റെ തന്നെ മാനേ, സാല, റയലിന്റെ ഹസാഡ്, പി.സ്.ജി യുടെ എംബപ്പേ, ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ, അയാക്സിന്റെ യെശസ്സ്‌ ഉയർത്തിയ ഡി ലിറ്റ്, ഡി യോങ് എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ. എന്നാൽ ഈ പട്ടികയിൽ ലിവർപൂളിന്റെ ബ്രസീലിയൻ ഗോളി ആലിസൺ ബെക്കറുടെ അഭാവത്തിൽ നീരസം രേഖപെടുത്തിക്കൊള്ളട്ടെ.

അലിസണിന്റെ ഈ വർഷത്തെ പ്രകടനം ഒന്ന് വിലയിരുത്താം. പ്രീമിയർ ലീഗിലെ മികച്ച ഗോളിയും ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് കഴിഞ്ഞ സീസണിൽ നിലനിർത്തിയ താരവുമാണ് അദ്ദേഹം. ചാമ്പ്യൻസ് ലീഗ് ജേതാവും ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോളിയായും തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര മത്സരങ്ങളിലും മികച്ച നിന്നു ബേക്കർ. കോപ്പ അമേരിക്കയിലെയും മികച്ച ഗോളി അദ്ദേഹം തന്നെ. കോപ്പ ബ്രസീൽ അടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടു തന്നെയാണ് ആ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇത്രയും നേട്ടങ്ങൾ നേടിയ ഒരു ഗോൾകീപ്പർ സമീപകാലത്ത് ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടാവാനിടയില്ല.

ഫുട്ബോൾ എന്ന കളി ആക്രമണ സ്വഭാവമുള്ള കളിക്കാരുടെ മാത്രമല്ല. ഡി ലിറ്റിനെയും വാൻ ഡൈകിനെയും ഉൾപെടുത്തിയതിൽ സന്തോഷിക്കുന്നു. വാൻ ഡൈകിന് മെസ്സിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്താൻ സാധിച്ചതിലും സന്തോഷിക്കുന്നു. എന്നാൽ അത് എത്രത്തോളം വരെ നിലനിർത്താൻ പറ്റും എന്നതിൽ സംശയമുണ്ട്. അത് പോലെ അലിസണിനെ പോലെ ഒരു കീപ്പർക്ക് അംഗീകാരം കൊടുക്കാൻ മടിക്കുന്ന പ്രവണത തികച്ചും അപലപനീയമാണ്.

ഇന്നേ വരെ വെറും മൂന്ന് ഡിഫെൻഡേഴ്സിന് മാത്രമേ ഈ അംഗീകാരം നേടാനായിട്ടുള്ളു. ഇത് നേടിയ ഏക ഗോളിയാകട്ടെ സോവിയറ്റ് യൂണിയന്റെ ലെവ് യാഷിനും. അവസാനമായി ഒരു ഡിഫൻഡർ മികച്ച കളിക്കരനായി തിരഞ്ഞെടുക്കപ്പെട്ടത് 2006 ൽ ആണ്. അന്ന് ഇറ്റലിയുടെ കാന്നവരോ ആയിരുന്നു മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്.

ഫുട്ബോൾ എന്ന കായിക മാമംഗം ആക്രമിച്ചു കളിക്കുന്നവരുടെ മാത്രം കുത്തകയാക്കാനെ ഈ പ്രവണത ഉപകരിക്കു. മാത്രമല്ല പ്രതിരോധത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മൾ മറന്നു പോകുന്നതിലേക്കും ഇത് വഴിവെക്കും. ബുഫൊൺ, ഒലിവർ ഖാൻ, സെർജിയോ റാമോസ്, കാർലോസ് പുയോൾ, വിടിച്ഛ്, ക്യാമ്പ്ബെൽ, പാട്രിക് വിയേര, സെർജിയോ ബുസ്കെട്സ് എന്നിവർക്ക് അർഹിച്ച അംഗീകാരങ്ങൾ നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. കാൽപന്തുകളിയുടെ സൗന്ദര്യം ഇവരിൽ കൂടെയും ആസ്വദിക്കാൻ നമ്മുക്ക് കഴിഞ്ഞില്ലെങ്കിൽ ആരാധകർ എന്ന് പറഞ്ഞു നടക്കുന്നതൊക്കെ വെറും പ്രഹസനം മാത്രം.

Leave a comment