Foot Ball Top News

ഇറ്റാലിയൻ സെൻസേഷൻ, യുവന്റസിന്റെ യുവ പ്രതിഭ, മോയിസെ കീൻ എവെർട്ടനിലേക്ക്

July 31, 2019

ഇറ്റാലിയൻ സെൻസേഷൻ, യുവന്റസിന്റെ യുവ പ്രതിഭ, മോയിസെ കീൻ എവെർട്ടനിലേക്ക്

ഇറ്റാലിയൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനം എന്ന് എല്ലാവരും വിശേഷിപിച്ച കൗമാരക്കാരനാണ് മോയിസെ കീൻ. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി 16 കളികളിൽ നിന്ന് ഏഴു ഗോളുകളാണ് ഈ 19 വയസ്സ് മാത്രം പ്രായമുള്ള താരം കരസ്ഥമാക്കിയത്. ഇറ്റലിക്ക് വേണ്ടി മൂന്ന് കളികൾ കളിച്ച കീൻ രണ്ടു ഗോളുകൾ തന്റെ പേരിൽ സ്വന്തമാക്കിയിട്ടുണ്ട്.

40 മില്യൺ യൂറോ കൊടുത്താണ് ഈ ചെറുപ്പക്കാരനെ എവെർട്ടൻ സ്വന്തമാക്കിയത്. കൂടാതെ 2.5 മില്യൺ യൂറോ താരത്തിന് വാർഷിക ശമ്പളമായി നൽകുകയും വേണം. മെഡിക്കലിനായി കീൻ ഇപ്പോൾ ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിട്ടുണ്ട്. 5 വർഷത്തേക്കാണ് താരം കരാർ ഒപ്പിടാൻ പോകുന്നത്.

യൂറോപ്പ് ലീഗിന് യോഗ്യത നേടാൻ രണ്ടും കല്പിച്ചുള്ള പുറപ്പാടിലാണ് എവെർട്ടൻ. പക്ഷെ അവർക്ക് ലെസ്റ്റർ, വൂൾവസ് എന്നീ ടീമുകളുടെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. കീനെ സ്വന്തമാക്കിയത് ഇവരോട് മുട്ടി നിൽക്കാൻ വേണ്ടിയാണ്.

ഈ നീക്കം എവെർട്ടനു ഗുണം ചെയ്യുമെങ്കിലും കീനെ മോശമായി ബാധിക്കാൻ സാധ്യത ഉണ്ട്. കാരണം കുറച്ചു കൂടി നല്ല ക്ലബ്ബിൽ കളിക്കാനുള്ള എല്ലാ യോഗ്യതയും ഈ ഇറ്റാലിയൻ താരത്തിനുണ്ട്. ഇനി വീണ്ടും കളിമികവ് തെളിയിച്ചിട്ട് വേണം മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിക്കാൻ. പക്ഷെ യുവന്റസിൽ നില്കുന്നതിനേക്കാളും കൂടുതൽ അവസരം എവെർട്ടണിൽ ലഭിക്കാൻ സാധ്യത ഉണ്ട്. അത് വൃത്തിക്ക് ഉപയോഗിച്ചാൽ വീണ്ടും ലോകോത്തര ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം ബൂട്ട് കെട്ടും എന്നതിൽ സംശയമില്ല.

Leave a comment