Foot Ball Top News

റൊണാൾഡോ കളിച്ചില്ല.ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആരാധകർ

July 31, 2019

author:

റൊണാൾഡോ കളിച്ചില്ല.ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആരാധകർ

കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിൽ  യുവന്റസും കൊറിയൻ ലീഗ് ഓൾ സ്റ്റാർ ഇലവനും തമ്മിൽ കളിച്ചപ്പോൾ റൊണാൾഡോ യെ കളിപ്പിക്കാഞ്ഞതിൽ ആരാധകരുടെ പ്രതിഷേധം.

റൊണാൾഡോ പകുതി സമയം എങ്കിലും കളിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും, മത്സരത്തിലുടനീളം സൈഡ് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം.ഇതാണ് ആരാധകരെ വിഷമിപ്പിച്ചത്.പക്ഷെ ഇപ്പോൾ സംഘടകരെ അത് കുഴപ്പിച്ചിരിക്കുകയാണ്.മത്സര ടിക്കറ്റിന്റെ പൈസ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്.ഉയർന്ന തുക മുടക്കി വന്നത് റൊണാൾഡോയുടെ കളി കാണാൻ ആണെന്നും അത് കഴിയാതെ വന്നതിനാൽ തുക തിരികെ നൽകണം എന്നതുമാണ് ആവശ്യം.

Leave a comment