Foot Ball Top News

ലകിച്ച് പെസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

July 29, 2019

author:

ലകിച്ച് പെസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

രണ്ട് വർഷത്തെ കരാറിനൊടുവിൽ കേരളത്തിന്റെ വൻമതിലായ ജിങ്കനോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാത്ത പെസിച്ച് കേരള വിട്ടു.ഇന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അവരുടെ പേജിലൂടെ പുറത്ത് വിട്ടത് സെർബിയൻ രാജ്യക്കാരനാണ് 28 കാരനായ പെസിച്ച്.കേരളത്തിനായി 28 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം മികച്ച പ്രകടനം ആണ് ജിങ്കനൊപ്പം പുറത്തെടുത്തത്.

കേരള ബ്ലാസ്റ്റേഴ്സിൽ ഇത്തവണ മാരിയോ ആർകസ്‌,സുവേർലൂൺ,സിഡോ,മുസ്തഫ ഗിനിങ്,ഓഗ്‌ബച്ചേ എന്നി താരങ്ങൾ വന്നു.കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളെ നിലനിർത്തുന്നില്ല എന്ന് ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.കിസീറ്റോ,പെകൂസൻ,പോപ്ലാന്റിക്,സ്റ്റോജെനോവിക്,നിക്കോള കേമറോവിച്,പെസിച്ച് എന്നിവർ പുറത്തേക്ക് പോകും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

Leave a comment