Foot Ball legends Top News

റെനേ ഹിഗ്വിറ്റ – ഗോളികളിലെ ഒറ്റയാൻ !!

July 29, 2019

author:

റെനേ ഹിഗ്വിറ്റ – ഗോളികളിലെ ഒറ്റയാൻ !!

“എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ടു , രണ്ടു കയ്യികളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തുനിൽക്കുന്നു ,ഗാലറികളിൽ അൻപതിനായിരം തുപ്പൽ വറ്റിയ തൊണ്ടകൾ അപ്പോൾ നിശബ്ദം ആയിരിക്കും , ഒരു കാണി മാത്രം ഇടയ്ക്ക് മൂന്ന് തവണ കൂവും …”

ഹിഗ്വിറ്റ നിന്നെ ഞാൻ സ്നേഹിക്കുന്നു. നിന്റെ ഭ്രാന്തുകളെയും..ഗോള്‍ പോസ്റ്റിന്റെ ഏകാന്തത മടുത്ത് മൈതാന്‍ മധ്യത്തിലേക്ക് കയറി പോയ ഒരാള്‍

ഗോൾ പോസ്റ്റ് നല്കുന്ന വിരസമായ എകാന്തത അയാളെ ഭ്രാന്തനാക്കിയിരിക്കാം.
എകാന്തതയുടെ ചങ്ങലകൾ പൊട്ടിച്ച് ആയാൾ പലപ്പോഴും പന്തിനു പിറകെ പാഞ്ഞു.
റോജർ മില്ല ഒരു തവണ
അയാളോടൊപ്പം ഒരു രാജ്യത്തെക്കൂടി പരാജയപ്പെടുത്തിയിട്ടും അയാളാ പതിവ് തുടർന്നു,സ്വന്തം രാജ്യത്തിന്റെ പേര് കൊളംബിയ
എന്നാണെന്നയാൾ അപ്പോളൊക്കെ ഓർത്തിരുന്നോ ആവോ

താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളുമുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു..മാധവേട്ടന്റെ
ഹിഗ്വിറ്റയെക്കാൾ എനിക്കു പൊടിക്കുപ്രിയം വാൾഡറാമയുടെ വലകാക്കുന്ന ഹിഗ്വിറ്റയോടായിരുന്നു

Sumith Jose

Leave a comment