Editorial Foot Ball Top News

അഗ്വേറൊ സിറ്റിയിൽ എത്തിയിട്ട് ഇന്നേക്ക് 8 വർഷം

July 28, 2019

അഗ്വേറൊ സിറ്റിയിൽ എത്തിയിട്ട് ഇന്നേക്ക് 8 വർഷം

സിറ്റിയുടെ സ്റ്റാർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊ മാഞ്ചസ്റ്ററിൽ എത്തിയിട്ട് ഇന്നേക്ക് എട്ട് വര്ഷം തികയുന്നു. 2011 ൽ 35 മില്യൺ യൂറോ കൊടുത്തു സ്പാനിഷ് ക്ലബ് ആയ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഈ അര്ജന്റീനക്കാരൻ ഫോർവേഡിനെ സിറ്റി സ്വന്തമാക്കുന്നത്. ഖത്തർ മാനേജ്‌മന്റ് നടത്തിയ ഏറ്റവും സമർഥമായി നീക്കമായിട്ട് പിന്നീട് അത് മാറിയത് ചരിത്രം. 231 ഗോളുകളാണ് ഈ 31കാരൻ നേടിയത്. കൂടാതെ 11 കിരീടങ്ങളും. അതിൽ മൂന്നേണം പ്രീമിയർ ലീഗ് ആണെന്നുള്ളത് അതിന്റെ മാറ്റ് കൂട്ടുന്നു.

പുതിയ സീസൺ തുടങ്ങുമ്പോളും സിറ്റിയുടെ കുന്തമുന ഈ അര്ജന്റീനക്കാരൻ. ബ്രസീലിയൻ ജെസുസ് ഉണ്ടെങ്കിലും അഗ്വേറോയിനെ പകരം വെക്കാൻ പലപ്പോഴും ജെസ്യൂസിന് ആയിട്ടില്ല. ഈ വർഷം കിരീടം നിലനിർത്താൻ ഗാർഡിയോളയുടെ സംഘം ഇറങ്ങുമ്പോൾ എതിർ പാളയത്തിന്റെ മതിലുകൾ പൊളിക്കാൻ അഗ്വേറൊ ഉള്ളത് സിറ്റി ആരാധകർക്ക് നൽകുന്ന ആൽമവിശ്വാസം ചെറുതല്ല. ഈ വർഷവും ആരധകരുടെ പ്രതീക്ഷ കാഴ്ച്ച വെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കാം.

Leave a comment