Badminton Top News

ഇൻഡോനേഷ്യൻ ഓപ്പൺ : സിന്ധു ഫൈനലിൽ !!!

July 21, 2019

ഇൻഡോനേഷ്യൻ ഓപ്പൺ : സിന്ധു ഫൈനലിൽ !!!

ഇൻഡൊനീഷ്യൻ ഓപ്പൺ 2019 ന്റെ വനിതാ വിഭാഗം സിംഗിൾസ് സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂഫിയെ പരാചയപെടുത്തി കലാശ പോരാട്ടത്തിന് അർഹത നേടി.  സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 21-19 , 21-10 എന്ന സ്‌കോറിനാണ് യൂഫിയെ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റിൽ ഏറെ നേരത്തെ ലീഡ്‌ന് ശേഷം 21-19 എന്ന

നിലയിലേക്ക് വഴുതി വീണതൊഴിച്ചാൽ മത്സരം പൂർണമായും സിന്ധുവിന്റെ വരുതിയിലായിരുന്നു. രണ്ടാം സെറ്റിൽ സിന്ധു തീർത്ത പ്രതിരോധകോട്ട തകർക്കാൻ യുഫിക്കായില്ല.

ഈ സീസണിലെ സിന്ധുവിന്റെ ആദ്യത്തെ ഫൈനൽ മത്സരം കൂടിയാണിത്. 2020 ലെ ടോക്കിയോ

ഒളിംപിക്‌സ് മുന്നിൽ നിൽക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും താരവും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

Leave a comment