Uncategorised

പ്രൊ കബഡി ലീഗ് ; യു മുംബയ്ക്ക് വിജയത്തുടക്കം

July 21, 2019

author:

പ്രൊ കബഡി ലീഗ് ; യു മുംബയ്ക്ക് വിജയത്തുടക്കം

പ്രൊ കബഡി ലീഗിൽ മുൻ ചാമ്പ്യന്മാരായ യൂ മുംബയ്ക്ക് വിജയത്തുടക്കം !!. ഇന്നലെ നടന്ന മത്സരത്തിൽ തെലുഗു ടൈറ്റൻസിനെ 31- 25 എന്ന സ്കോറിലാണ് യൂ മുംബ പരാജയപ്പെടുത്തിയത്. യു മുംബക്കായി പത്തു പോയന്റുകൾ നേടിയ അഭിഷേക് സിംഗ് മികച്ച പ്രകടനം നടത്തിയപ്പോൾ എട്ടു പോയന്റുകൾ നേടിയ രജനീഷ് ധനാൽ ആണ് തെലുഗു ടൈറ്റൻസിന്റെ ടോപ് സ്‌കോറർ. ഇന്നുതന്നെ നടന്ന മറ്റൊരു മത്സരത്തിൽ ബെംഗളൂരു ബുൾസ് പാറ്റ്ന പൈറേറ്റസ്നെ 34 -32 എന്ന സ്കോറിനു പരാജയപ്പെടുത്തി. ഒൻപതു പോയൻറ് നേടിയ പവൻ കുമാർ ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയപ്പോൾ സൂപ്പർ താരം പ്രദീപ്‌ നർവാൾ 10 പോയൻറ് നേടി പാട്നയുടെ ടോപ് സ്കോററായി.

Leave a comment