Foot Ball Top News

മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചു വൂൾവസ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി കരസ്ഥമാക്കി

July 20, 2019

മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചു വൂൾവസ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി കരസ്ഥമാക്കി

പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി കറുത്ത കുതിരകളായ വൂൾവസന്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ആണ് അവർ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത് ഇരു ടീമുകളും ഗോളുകൾ അടിക്കാത്തതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ട് ആണ് വിജയിയെ തീരുമാനിച്ചത്. score : 3-2. സിറ്റിക്ക് വേണ്ടി ഡാനിലോ,ഗാർസിയ എന്നിവർ ലക്‌ഷ്യം കണ്ടപ്പോൾ എന്മേച്ച, ഡേവിഡ് സിൽവ, ഗുണ്ടുവാൻ എന്നിവവർക്ക് ലക്‌ഷ്യം പിഴച്ചു. വൂൾവസന് വേണ്ടി വിനഗരേ, പെറി, ബെന്നറ്റ് എന്നിവർ ലക്‌ഷ്യം കാണുകയായിരുന്നു.

ജയത്തോടെ ഈ സീസണിലും വമ്പൻ ടീമുകളുടെ ഉറക്കം വൂൾവസ് കെടുത്തും എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. കോച്ച് ആയി നൂനോ വന്നതിനു ശേഷം അവർ മാസ്മരിക പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ എവെർട്ടോൺ, ലെസ്റ്റർ എന്നീ ടീമുകളെ തള്ളി ഏഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.

സിറ്റിക്ക് ആശങ്ക പെടേണ്ട കാര്യമൊന്നുമില്ലെങ്കിലും തയ്യാറെടുക്കാൻ ഒരു മുന്നറിയിപ്പാണ് ഇത്. ലോകത്തിലെ ഏറ്റവും സാമര്‍ത്ഥ്യപരീക്ഷമായ ലീഗ് എന്നറിയപ്പെടുന്ന പ്രീമിയർ ലീഗ് നിലനിർത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ടോട്ടൻഹാമും ലിവർപൂളും രണ്ടും കൽപ്പിച്ചാണ്. ആഴ്സണലും യുണൈറ്റഡും തയ്യാറായി കൊണ്ടിരിക്കുന്നു. അതിന്റെ കൂടെ വൂൾവസ് പോലത്തെ ടീമുകളുടെ ശല്യം വേറെയും. തെറ്റുകൾക്ക് സ്‌ഥാനമില്ല എന്ന് ഉറപ്പിക്കണ്ട സമയമാണ് ഇത്.

Leave a comment