Cricket Top News

ഐ സി സി വിലക്കിനു പിന്നാലെ വിരമിച്ചു സിംബാബ്‌വെ താരം സിക്കന്ദർ റാസ

July 19, 2019

author:

ഐ സി സി വിലക്കിനു പിന്നാലെ വിരമിച്ചു സിംബാബ്‌വെ താരം സിക്കന്ദർ റാസ

ഐ സി സി സിംബാബ്‌വെയുടെ അംഗത്വം എടുത്തു കളഞ്ഞതിന് പിന്നാലെ സിംബാബ്‌വെക്ക് അടുത്ത തിരിച്ചടി.സൂപ്പർ താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.സിംബാബ്‌വെക്കെതിരെ എടുത്ത ഐ സി സി യുടെ നടപടിയെ ലോകത്തിന്റെ പലകോണിൽ നിന്നും പ്രമുഖർ ചോദ്യം ചെയ്തിരുന്നു.സ്വതന്ത്രമായി നില്കേണ്ടതാണ് ഒരു രാജ്യത്തെ ക്രിക്കറ്റ് ബോർഡ്.സർക്കാർ ബോർഡിൽ കൈകടത്തരുത്.അത് ലംഘിച്ചു എന്ന കാരണത്താലാണ് ഐ സി സി സിംബാബ്‌വെയുടെ ഐ സി സി അംഗത്വം എടുത്തുകളഞ്ഞത്.
സിംബാബ്‌വെക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള താരം ടീമിന് വേണ്ടി മികച്ച ഇന്നിഗ്‌സുകൾ കളിച്ചിട്ടുണ്ട്.സിംബാബ്‌വെക്ക് വേണ്ടി 97 ഏകദിനങ്ങളിൽ നിന്നും 2656 റൺസ് നേടിയപ്പോൾ 56 വിക്കറ്റുകളും പിഴുതു.12 ടെസ്റ്റിൽ നിന്നും 818 റൺസും 20 വിക്കറ്റും നേടിയിട്ടുണ്ട്.32 T20 മത്സരങ്ങളിൽ നിന്നും 406 റൺസും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Leave a comment