Foot Ball Top News

ന്യുകാസിലിനെ തകർത്ത് വോൾവ്‌സ് ഫൈനലിൽ!!!

July 19, 2019

ന്യുകാസിലിനെ തകർത്ത് വോൾവ്‌സ് ഫൈനലിൽ!!!

 

നാൻജിങ് : ചൈനയിലെ നാൻജിങ്ങിൽ നടന്ന പ്രീമിയർ ലീഗ് ഏഷ്യ കപ്പിന്റെ സെമിയിൽ ന്യുകാസിലിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത് വോൾവ്‌സ്ഹാംപ്ടൻ ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്ച നടക്കുന്ന കലാശക്കളിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സിറ്റി ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.

നേരത്തെ ഡിയാഗോ ജോട്ടയുടെ ഇരട്ട ഗോളുകളും മോർഗൻ ഗിബ്സ് വൈറ്റിന്റെ ഒരു ഗോളുമടക്കം ആദ്യ പകുതിയിൽ തന്നെ മുൻതൂക്കം നേടിയെടുത്ത വോൾവ്‌സ് , മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം നിലനിർത്താൻ ശ്രമിച്ചിരുന്നു. കളിയുടെ രണ്ടാം പകുതിയിൽ ഡേവിഡ് അലൻ സ്വന്തം ഗോൾ വല ചലിപ്പിച്ചത് കാണികളെ വീണ്ടും നിരാശയിലാഴ്ത്തി. 85ആം മിനിറ്റിലാണ് സംഭവം. ജോട്ട 15ആം മിനിറ്റിലും 40ആം മിനിറ്റിലും വല ചലിപ്പിച്ചപ്പോൾ വൈറ്റ് ഗിബ്സ് 32ആം മിനിറ്റിലാണ് സ്കോർ ചെയ്തത്.

ആരാധകരുടെ കടുത്ത പ്രതിഷേധതിനിടയിലും ടീമിന്റെ മാനേജർ ആയി , മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ സ്റ്റീവ് ബ്രൂസിനെ നിയമിച്ചത് വീണ്ടും ചർച്ചാ വിഷയമാകുകയാണ്. ആദ്യ മത്സരം തന്നെ വിജയിച്ചു തുടങ്ങാമെന്ന ബ്രൂസിന്റെ പ്രതീക്ഷകൾക്കും മങ്ങലേറ്റു. 58 കാരനായ ബ്രൂസ് 3 വർഷത്തേക്കാണ് ന്യുകാസിലുമായുള്ള കരാർ. കഴിഞ്ഞ വർഷത്തെ നില മെച്ചപ്പെടുത്താനുള്ള സുവർണവസരമായാകും വോക്‌സ് ഇതിനെ കാണുക. കഴിഞ്ഞ ലീഗിൽ ഏഴാമതായിരുന്നു വോൾക്‌സ്.

Leave a comment