Foot Ball Top News

Mr Tank കലിപ്പിലാണ്; പരിശീലന ഫോട്ടോസ് കണ്ടു കണ്ണും തള്ളി ആരാധകർ

July 18, 2019

Mr Tank കലിപ്പിലാണ്; പരിശീലന ഫോട്ടോസ് കണ്ടു കണ്ണും തള്ളി ആരാധകർ

യൂറോപ്പിലെ എല്ലാ മികച്ച ടീമുകളും അവരുടെ പ്രീ സീസൺ മത്സരങ്ങളിൽ മുഴുകി ഇരിക്കുവാണ്. ലിവർപൂളും സന്നാഹങ്ങൾ വിജയത്തോടെ തന്നെ തുടങ്ങി വെച്ചിരിക്കുന്നു. ഈ മാസം 19 ആവുമ്പോൾ അവർ ബാക്കി മത്സരങ്ങൾ കളിയ്ക്കാൻ അമേരിക്കയിലേക്ക് പോകാൻ ഇരിക്കുവാണ്. ടീം ഒന്ന് സെറ്റ് ആക്കാനും പരീക്ഷണങ്ങൾ നടത്താനും മാനേജർമാർക്ക് നല്ല ഒരു അവസരമാണ് പ്രീ സീസൺ മത്സരങ്ങൾ. പലപ്പോഴും പുതുമുഖങ്ങളെ പരീക്ഷിക്കുന്നതും ഈ മത്സരങ്ങളിൽ തന്നെ. പക്ഷെ ലിവർപൂളിൽ പുതുമുഖങ്ങൾ ഒരാളുടെ സ്ഥാനം തട്ടിയെടുക്കാൻ കുറച്ചു കഷ്ടപ്പെടും. ടാങ്ക് എന്നറിയപ്പെടുന്ന ജെയിംസ് മിൽനെറിന്റെ.

മിൽനെറിന്റെ പരിശീലന ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ കായിക ക്ഷമതക്ക് 33ആം വയസ്സിലും ഇടിവൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല എതിരാളികൾ ഭയക്കുന്ന നിലയിലേക്ക് തന്റെ ശരീരത്തെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. പരുക്കൻ കളികളിലൂടെ എതിരാളികളെ നേരിടണമെങ്കിൽ ക്ളോപ്പ് ഉപയോഗിക്കുന്നത് മിൽനെറിനെ ആണ്. ചാമ്പ്യൻസ് ലീഗ് സെമിയിൽ മെസ്സിയെ മിൽനെർ അങ്ങനെ പൂട്ടിയിരുന്നു. ഈ സീസണിലും ലിവർപൂളിന് ആ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹം ഉണ്ടാവും.

Leave a comment