Tennis Top News

അതി തീവ്രമായ നാടകീയ മുഹൂർത്തങ്ങൾ താണ്ടി ജോക്കോവിച് വിംബിൾഡൺ ചാമ്പ്യനായി

July 15, 2019

അതി തീവ്രമായ നാടകീയ മുഹൂർത്തങ്ങൾ താണ്ടി ജോക്കോവിച് വിംബിൾഡൺ ചാമ്പ്യനായി

ടെന്നീസ് ഒരു അത്ഭുതമായി തോന്നിയത് ഇന്നാണ്. ലോകം കണ്ട ഏറ്റവും വാശിയേറിയ മത്സരമെന്ന് ഇനി ഇത് അറിയപ്പെടും. 5 സെറ്റ് നീണ്ട മത്സരത്തിന് ഒടുവിൽ ആണ് ജോക്കോവിച്ചിന് ഫെഡററെ മറികടക്കാൻ സാധിച്ചത്. അതും അഞ്ചാമത്തെ സെറ്റിൽ ആയിക്കോട്ടെ 13 ഗെയിം വരെ നീണ്ടു പോയി മത്സരം. ഏതായാലും ഈ ഞായറാഴ്ച കായിക പ്രേമികൾക്ക് മറക്കാൻ പറ്റാത്ത രണ്ടു മത്സരങ്ങളിൽ ഒന്നായി ഇത് മാറി.

വിംബിൾഡൺ ചരിത്രത്തിൽ ഇത് അഞ്ചാം തവണ മാത്രമാണ് കളി അഞ്ചു സീറ്റുകളിലേക്ക് നീണ്ടത്. രണ്ടാമത്തേയും നാലാമത്തെയും സെറ്റ് ഫെഡറർ സ്വന്തമാക്കിയപ്പോൾ ഒന്ന്, മൂന്നു, പിന്നെ ഏറ്റവും നാടകീയത നിറഞ്ഞ അഞ്ചാം സീറ്റും ജോക്കോവിച് സ്വന്തമാക്കി. സ്കോർ :7-6(7-5), 1-6, 7-6(7-4), 6-4, 13-12(7-3).

ജോക്കോവിച് നേടിയ സെറ്റുകൾ എല്ലാം തന്നെയും ടൈ ബ്രേക്കർ വരെ പോരാടി നേടിയതാണ് എന്നുള്ളതും ഈ കളിയുടെ വാശിയെ സാക്ഷികരിക്കുന്നു. വിംബിൾഡണിൽ അവസാന സെറ്റിന്റെ ടൈ ബ്രേക്കർ 12 ഗെയിം കഴിഞ്ഞിട്ടാണ്. 12 ആമത്തെ ഗെയിം കഴിഞ്ഞപ്പോഴും ഇരുവരും സമം സമം. പക്ഷെ ടൈ ബ്രേക്കറിൽ 7 -3 നു ഫെഡററെ മറികടന്ന് ജോക്കോവിച് വിംബിൾഡണ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിന് വിരാമമിട്ടു. ഇത് ജോക്കോവിച്ചിന്റെ അഞ്ചാം വിംബിൾഡൺ കിരീടമാണ്.

Leave a comment