Cricket cricket worldcup Top News

ഇതിലും നല്ല തുടക്കം സ്വപ്നങ്ങളിൽ മാത്രം… !!!

July 14, 2019

ഇതിലും നല്ല തുടക്കം സ്വപ്നങ്ങളിൽ മാത്രം… !!!

ലണ്ടൻ : ഏതൊരു ടീമിനെയും മുന്നോട്ട് നയിക്കുന്നത് ഓപ്പണിങ് കൂട്ടുകെട്ടുകളാണ്. മികച്ച തുടക്കം , മികച്ച ടോട്ടലുകളാകും തീർച്ച.. !!

ഈ ലോകകപ്പിൽ ഏറ്റവും മികച്ച തുടക്കങ്ങൾ ലഭിച്ച ടീമാണ് ഇംഗ്ലണ്ട്. ജയ്സൻ റോയിയും ജോണി ബെയർസ്റ്റോയും സ്വപ്ന തുല്യമായ തുടക്കങ്ങളാണ് ടീമിന് നൽകിയത്. 4 തവണയാണ് സെഞ്ച്വറി കൂട്ടുകെട്ടുകൾ പിറന്നത്. ആസ്‌ട്രേലിയക്ക് എതിരെ 123 & 124 , ഇന്ത്യക്കെതിരെ 160, ബംഗ്ലാദേശിനെതിരെ 128 എന്നിങ്ങനെയാണ് സ്കോറുകൾ.

ഈ ലോകകപ്പിൽ ഇത് വരെ ഏറ്റവുമധികം റൺസ് നേടിയ ടീമാണ് ഇംഗ്ളീഷ് പട. ഏറ്റവുമധികം സെഞ്ച്വറികളും ഇവർക്ക് തന്നെയാണ്. എന്തായാലും കാത്തിരുന്നു കാണാം , കലാശക്കളിയിലെ പോരാട്ടവീര്യം..!!!

Leave a comment