Cricket cricket worldcup Top News

ഇന്ത്യൻ ടീമിനെ പ്രശംസിച്ചു സുനിൽ ഛേത്രി

July 12, 2019

author:

ഇന്ത്യൻ ടീമിനെ പ്രശംസിച്ചു സുനിൽ ഛേത്രി

2019 ലോകകപ്പിൽ ഇന്ത്യ ട്രോഫി നേടും എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നും സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് അപ്രതീക്ഷിതമായി പരാജയപെട്ടിട്ടും ഇന്ത്യയിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്ത്യക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.ഇപ്പോൾ ഇന്ത്യക്ക് പിന്തുണ ട്വീറ്റുമായി വന്നിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ബാംഗ്ളൂർ എഫ് സി താരവുമായ സുനിൽ ഛേത്രി.”പരാജയപെട്ട് പുറത്തായെങ്കിലും ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഇടം നൽകിയവരാണ് ഇന്ത്യ എന്നാണ് ഛേത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.വിജയത്തിനടുത്തു വരെ കുതിച്ചെങ്കിലും വീണുപോയ ടീം ശക്തിയായി തിരിച്ചു വരും എന്ന് വിശ്വാസം ഉണ്ട്.ഇന്ത്യൻ ടീമിനെ ഓർത്തു അഭിമാനിക്കുന്നു” എന്നും തന്റെ ട്വീറ്റിൽ ഛേത്രി കുറിച്ചു.
ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് നല്ല ആത്മവിശ്വാസമായിരുന്നു.അതിനൊത്ത പ്രകടനവും ടീം ഇംഗ്ലണ്ടിൽ കാണിക്കുകയും ചെയ്‌തു.ലീഗ് മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് പരാജയം അറിഞ്ഞത്.അതും ഇംഗ്ലണ്ടിനോട്.ന്യൂസീലൻഡിനെതിരെയുള്ള മത്സരം മഴ വില്ലനാകുകയും ചെയ്തു.9 മത്സരങ്ങളിൽ 7 മത്സരങ്ങളിലും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് സെമിഫൈനലിൽ വന്നത്.പക്ഷെ മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയതും ഇന്ത്യക്ക് തിരിച്ചടിയായി.

Leave a comment