Cricket cricket worldcup Top News

വെസ്റ്റ് ഇൻഡീസിന്റെ റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട്

July 12, 2019

author:

വെസ്റ്റ് ഇൻഡീസിന്റെ റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട്

ഫൈനലിൽ എത്തിയതിനു പിന്നാലെ പുതിയ റെക്കോർഡ് നേടി ഇംഗ്ലണ്ട്.ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീം എന്ന റെക്കോർഡ് ആണ് നേടിയത്.ഇത് വരെ 74 സിക്സറുകൾ ആണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്.ഇനി ഫൈനൽ മത്സരം കൂടി ശേഷിക്കുന്നതിനാൽ ഇത് 74 എന്നതിൽ നിന്നും ഉയരാൻ സാധ്യത ഉണ്ട്.ഇത് വരെ ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് വെസ്റ്റ് ഇൻഡീസ് ആയിരുന്നു.അവർ കഴിഞ്ഞ ലോകകപ്പിൽ ആണ് ഈ നേട്ടത്തിലെത്തിയത്.68 സിക്സറുകൾ ആയിരുന്നു അവർ നേടിയത്.67 സിക്സറുകളോടെ ഓസ്‌ട്രേലിയയും, 59 സിക്സറുകൾ നേടി വിൻഡീസും പിറകെ ഉണ്ട്.
ലീഗ് റൌണ്ട് മത്സരങ്ങളിൽ 69 സിക്സറുകൾ ആണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.5 എണ്ണം സെമിഫൈനലിലും.അഞ്ചും ജേസൺ റോയ് ആണ് അടിച്ചത്.മറ്റൊരു നേട്ടം കൂടി ഇംഗ്ലണ്ട് നേടി ഈ നേട്ടത്തിനിടയിൽ.ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീം.25 സിക്സറുകൾ ആണ് ഇംഗ്ലണ്ട് അടിച്ചത് അത് അഫ്ഗാനിസ്ഥാനെതിരെയായിരുന്നു.ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയത് ഒയിൻ മോർഗൻ ആണ്.22 സിക്സറുകൾ ആണ് ഇത് വരെ നേടിയത്.

Leave a comment