Cricket cricket worldcup Top News

അന്യായവിധിയുമായി അമ്പയർമാർ!!!

July 12, 2019

അന്യായവിധിയുമായി അമ്പയർമാർ!!!

ലണ്ടൻ : മാന്യരുടെ കളിക്കളത്തിൽ നിയമപാലകർ വില്ലന്മാരാകുമ്പോൾ നഷ്ടം ക്രിക്കറ്റ് ആസ്വാദകർക്ക് മാത്രം. തുടക്കത്തിൽ മഴ വില്ലനായപ്പോൾ , ഇടക്ക് അമ്പയറിങ് പിഴവുകളാണ് വില്ലനായത്.

ഇന്ത്യ ന്യൂസിലാൻഡ് സെമി ഫൈനലിന്റെ സകല സൗന്ദര്യവും നഷ്ടപെടുത്തിയ ഒരു ബോൾ ആണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി യിരിക്കുന്നത്. പവർപ്ലെ ഓവറുകളിൽ നിയമം നിഷ്കർഷിക്കുന്നതിലും അധികം ആളുകളെ 30 വാര സർക്കിൾന് പുറത്ത് നിർത്തിയത് അമ്പയർമാർ ശ്രദ്ധിച്ചില്ല. അങ്ങനെയായിരുന്നു എങ്കിൽ ധോണി പുറത്തായ ബോൾ നോബോൾ ആയേനെ. തൊട്ടടുത്ത ബോൾ ഫ്രീഹിറ്റ് ലഭിക്കുകയും ചെയ്തേനെ. അങ്ങനെയെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നായേനെ!!

രണ്ടാം സെമിയിൽ ഇംഗ്ലീഷ് താരം ജയ്‌സൺ റോയിക്കും അമ്പയറിങ് പിഴവ് മൂലം അർഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല , അമ്പയറെ ചോദ്യം ചെയ്തതിന് പിഴയും ലഭിച്ചിരുന്നു.

വെസ്റ്റിൻഡീസ് – ഓസ്‌ട്രേലിയ മത്സരത്തിൽ ബിഗ് ഹിറ്റർ ക്രിസ് ഗെയിലിനാണ് അമ്പയർ ക്രിസ് ഗഫാനിയുടെ ‘ക്രൂരമായ വിനോദം’ വിനയായിമാറിയത്. 3 തവണയാണ് ഡി ആർ എസ് തീരുമാനം ആവശ്യമായി വന്നത്. എന്നാൽ 2 തവണയും അതി ജീവിച്ച ഗെയിൽ മൂന്നാമത്തെ തവണ പുറത്താവുകയായിരുന്നു. പക്ഷെ , പുറത്തായതിന് തൊട്ട് മുൻപത്തെ പന്ത് നോബാൾ ആയിരുന്നുവെങ്കിലും അമ്പയർ അത് ശ്രദ്ധിച്ചിരുന്നില്ല. ഫലത്തിൽ ഗെയിൽ പുറത്തായത് ഫ്രീഹിറ്റ് ബൗളിൽ ആയിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഒരുപക്ഷേ 15 റണ്സിന് കൈവിട്ട മത്സരഫലം ഒരു പക്ഷെ കരീബിയൻസിന് അനുകൂലമായേനെ. അർഹിച്ച വിജയം നഷ്ടപ്പെടുന്നത് മാത്രമല്ല , ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് പലപ്പോഴും.

Leave a comment