Cricket cricket worldcup Top News

വാർണറിനും തകർക്കാനാകാതെ സച്ചിന്റെ റെക്കോർഡ്

July 11, 2019

author:

വാർണറിനും തകർക്കാനാകാതെ സച്ചിന്റെ റെക്കോർഡ്

2003 ലോകകപ്പിൽ സച്ചിൻ ഉയർത്തിയ റെക്കോർഡ് മറികടക്കാൻ 16 വർഷങ്ങൾക്ക് ശേഷവും സാധിക്കുന്നില്ല.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ്.ഈ ലോകകപ്പിൽ രോഹിത് ശർമയും, വാർണറും ഈ റെക്കോർഡ് തകർക്കും എന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ലാപ്പിൽ ഓടിയെത്താനായില്ല.രോഹിത് 25 റൺസ് മുന്നേയും, വാർണർ 26 റൺസ് അകലെയും നിന്നു.ഇനി പിറകെ ഉള്ളത് കെയ്ൻ വില്യംസൺ ആണ്.അദ്ദേഹത്തിന് ഇപ്പൊൾ 548 റൺസ് ആണ് ഉള്ളത്.ഇനി 126 റൺസ് കൂടെ വേണം സച്ചിന്റെ റെക്കോർഡ് തകർക്കാൻ.673 റൺസ് ആണ് സച്ചിൻ 2003 വേൾഡ്കപ്പിൽ നേടിയത്.

Leave a comment