Cricket cricket worldcup Top News

പരിക്കേറ്റിട്ടും ചോരാത്ത പോരാട്ടവീര്യവുമായി അലക്സ് ക്യാരി

July 11, 2019

author:

പരിക്കേറ്റിട്ടും ചോരാത്ത പോരാട്ടവീര്യവുമായി അലക്സ് ക്യാരി

ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ സ്റ്റീവ് സ്മിത്തിനൊപ്പം പൊരുതാൻ ആകെ ഉണ്ടായിരുന്നത് അലക്സ് ക്യാരി മാത്രമാണ്.3-14 എന്ന തകർന്ന നിലയിൽ നിന്നും സ്കോർ 100 കടത്താൻ സഹായിച്ചത് അലക്സ് ക്യാരിയുടെകൂടെ പരിശ്രമം കൊണ്ടാണ്.ജോഫ്രെ ആർച്ചെറി എറിഞ്ഞ ഓവറിൽ പന്ത് താടിയിൽ കൊണ്ട് ചോര പൊടിഞ്ഞപ്പോളും ആ മുറിവ് വെച്ചുകെട്ടി ആണ് കളിച്ചത്.പരിക്കേറ്റിട്ടും കളം വിടാതെ പോരാടിയ ക്യാരിയെ ക്രിക്കറ്റ് ലോകം കയ്യടിയോടെയാണ് സ്വീകരിച്ചത്.100 റൺസ് പാർട്ണർഷിപ്‌ ആണ് നേടിയത്.70 പന്തിൽ നിന്നും നിർണായകമായ 46 റൺസ് ആണ് ക്യാരി നേടിയത്.

Leave a comment

Your email address will not be published. Required fields are marked *