Cricket cricket worldcup Top News

ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച

July 11, 2019

author:

ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച

രണ്ടാം സെമിഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച.14 റൺസ് എടുത്തപ്പോൾ തന്നെ മൂന്ന് മുൻനിര ബാറ്റസ്മാൻമാർ കൂടാരം കയറി.വാർണർ 9 റൺസും,ആരോൺ ഫിഞ്ച് പൂജ്യത്തിനും, പീറ്റർ ഹാൻഡ്‌സ്‌കോംബ് 4 എന്നിവർ പുറത്തായി.പിന്നീട് ഒന്നിച്ച സ്റ്റീവ് സ്മിത്തും,അലക്സ് ക്യാരിയും ചേർന്നു സ്കോർ പതിയെ ഉയർത്തി.സ്കോർ 117 ൽ എത്തിയപ്പോൾ അലക്സും മടങ്ങി.അലക്സ് ക്യാരി 46 റൺസ് എടുത്തു.തൊട്ട് പിറകെ തന്നെ മർക്കസ് സ്റ്റോയ്‌നിസ് പൂജ്യത്തിനു പുറത്തായി.ഇപ്പോൾ 60 റൺസോടെ 7 റൺസോടെ ഗ്ലെൻ മാക്സ്വെല്ലും ആണ് ക്രീസിൽ.ഇപ്പോൾ ഓസ്‌ട്രേലിയയുടെ സ്കോർ 31 ഓവറിൽ 5 വിക്കറ്റിന് 142 റണ്സെടുത്തിട്ടുണ്ട്.ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് നേടിയപ്പോൾ ജോഫ്രെ ആർച്ചെർ ഒരു വിക്കറ്റ് നേടിയിട്ടുണ്ട്.

Leave a comment