വിമ്പിൾഡൺ 2019 : അട്ടിമറികൾ ഇല്ലാതെ ഒരു ദിനം
റോജർ ഫെഡറർ റാഫേൽ നദാൽ സെറീന വില്യംസ് എന്നിവർ ഇറങ്ങിയ ഇന്നലെ കാര്യമായ അട്ടിമറികൾ ഉണ്ടായില്ല. വനിതാ വിഭാഗം നിലവിലെ ചാമ്പ്യൻ ആഞ്ജലിക്ക കെർബറും അനായാസം റൗണ്ട് കടന്നു. എന്നാൽ പുരുഷവിഭാഗം അഞ്ചാം സീഡ് ഡൊമിനിക് തീം 2017ലെ സെമി ഫൈനലിസ്റ്റ് ആയ സാം കറിയോട് തോറ്റു പുറത്തായി. സ്കോർ 6-7(4-7), 7-6(7-1), 6-3, 6-0.
ലോക രണ്ടാം നമ്പർ റോജർ ഫെഡറർ ലോയിഡ് ഹാരിസ് എന്ന 22കാരന്റെ കയ്യിൽ നിന്ന് തല്ലു ഭീഷണി നേരിട്ടാണ് വിജയിച്ചത്. ആദ്യ സെറ്റ് കൈവിട്ട ഫെഡറർ പിന്നീടുള്ള മൂന്നു തെറ്റുകൾ അനായേസേന കൈപ്പിടിയിലൊതുക്കി, സ്കോർ 3-6, 6-1, 6-2, 6-2. മൂന്നാം സീഡ് റാഫേൽ നദാൽ ജപ്പാന്റെ യുജി സുഖിതയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സ്കോർ 6-3 6-1 6-3. ആദ്യ സെറ്റിൽ ഒരു ബ്രേക്ക് പോയിൻറ് വഴങ്ങിയതിനുശേഷമാണ് നദാലിന്റെ തിരിച്ചുവരവ്. കെയ് നിഷികോരി നിക് കിറോഗീസ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി ചൈനയുടെ ഷെങ് സൈസൈയെ പരാജയപ്പെടുത്തി, സ്കോർ 6-4, 6-2. നിലവിലെ ചാമ്പ്യൻ ആഞ്ജലിക്ക കെർബർ, സൂപ്പർ താരം സെറീന വില്യംസ്, ഒമ്പതാം സീഡ് യുഎസിന്റെ സ്ലോവൻ സ്റ്റീഫൻസ്, പതിമൂന്നാം സ്പീഡ് സ്വിറ്റ്സർലാൻഡിൻറെ ബെലിന്റ ബെൻചിച്ച് എന്നിവരും എതിർപ്പുകൾ ഇല്ലാതെ നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടാം റൗണ്ടിലേക്ക് കടന്നു.
വിമ്പിൾഡൺ രണ്ടാം റൗണ്ട് ആയപ്പോഴേക്കും പല പ്രമുഖ താരങ്ങളും കെട്ട് കെട്ടിക്കഴിഞ്ഞു. ചിലർ അട്ടിമറിക്കപ്പെട്ടപ്പോൾ മറ്റു ചിലർ ആദ്യ റൗണ്ടിൽ തന്നെ കരുത്തരായ സ്ഥാനാർത്ഥികളുടെ എതിരിട്ട് പുറത്തായി. ഡൊമിനിക് തീം അലക്സാണ്ടർ സ്വരെവ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഗെയിൽ മോൺഫിൽസ് നവോമി ഒസാക്ക വീനസ് വില്യംസ് ഗബ്രീന മുഗുറൂ ആര്യന സഭലെങ്ക മാർക്കറ്റ വൊൺഡറൗസ കരോലിന ഗാർഷ്യ… ലിസ്റ്റ് ഒരുപാട് നീണ്ടു പോയി