Foot Ball Top News

കോവചിക്കിന്റെ സേവനം ഉറപ്പ് വരുത്തി ചെൽസി

July 2, 2019

കോവചിക്കിന്റെ സേവനം ഉറപ്പ് വരുത്തി ചെൽസി

ക്രോയേഷ്യൻ താരം മറ്റേയ കൊവാച്ചിക്കിന്റെ സേവനം 40 മില്യൺ യൂറോ കൊടുത്തു ചെൽസി ഉറപ്പാക്കി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആയിരുന്നു കൊവാച്ചിക് ചെൽസിക്ക് വേണ്ടി ബൂട്ട് കെട്ടിയത്. ലാംപാർടിന് കോവചിക്കിനെ ബോധിച്ചതാണ് കരാർ സ്ഥിരമാക്കാൻ ചെൽസിയെ പ്രേരിപ്പിച്ചത്. ജോർജിഞ്ഞോ സർറിയുടെ കൂടെ യുവന്റസിൽ പോകാൻ സാധ്യത ഉണ്ട് എന്നുള്ള വാർത്തകളും ഉയർന്നു വന്നിരുന്നു. അതുകൊണ്ട് കൂടി ആവാം ലാംപാർഡ് എൻ ഗോളോ കണ്ടെയ്‌ക്ക് കൂട്ടാളിയാക്കാൻ കൊവാച്ചിക്കിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്ഷം ചെൽസിയിൽ കളിച്ചതു കൊണ്ടാണ് ചെൽസിക്ക് ഈ കരാർ സ്ഥിരമാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വര്ഷം നേടിയെടുത്ത ലോൺ കരാറിൽ ഈ വര്ഷം ജൂൺ 30 ന് മുമ്പ് അയാളെ സ്ഥിരമാക്കാനുള്ള വ്യവസ്ഥ ഉള്ളത് കൊണ്ടാണ് ഈ ട്രാൻസ്ഫർ ബാൻ മറികടക്കാൻ ചെൽസിക്കായത്. ഉ.ഇ.ഫ്.എ. യുടെ [UEFA] രണ്ടു വർഷത്തെ ട്രാൻസ്ഫർ ബാൻ ചെൽസി നേരിടുന്നുണ്ട്. ആയതിനാൽ അവർക്ക് ഏറ്റവും ആവശ്യമുള്ള സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ സാധിക്കില്ല.

കഴിഞ്ഞ സീസണിൽ 51 മത്സരങ്ങളിൽ കൊവാച്ചിക്ക് ചെൽസിക്ക് വേണ്ടി കളത്തിൽ ഇറങ്ങി. ചെൽസിയെ നാലാം സ്ഥാനത്തു എത്തിച്ചതിലും യൂറോപ്പ കപ്പ് അടിപ്പിച്ചതിലും അയാൾക്ക് നല്ല പങ്കുണ്ട്.

Leave a comment