Foot Ball Top News

ഇനി ചെൽസിയെ ലാംപാർഡ് പരിശീലിപ്പിക്കും

July 2, 2019

ഇനി ചെൽസിയെ ലാംപാർഡ് പരിശീലിപ്പിക്കും

ചെൽസി മാനേജർ ആയി അവരുടെ ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് നിയമിതനായി. മൗരിസിയോ സർറി യുവന്റസിൽ പോയതിനെ തുടർന്നാണ് ചെൽസി പുതിയ ആളെ തിരഞ്ഞത്. രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗന്റിയുടെ മാനേജർ ആയിരുന്നു കഴിഞ്ഞ രണ്ട് വർഷമായി ലാംപാർഡ്. ചെല്സിയുമൊത്തു പ്രീമിയർ ലീഗ്, ഫ് എ കപ്പ്‌, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ കളിക്കാരൻ കൂടി ആണ് ലാംപാർഡ്.

സർറിയും ചെൽസി താരങ്ങളും തമ്മിൽ തുറന്ന പോരാട്ടം ഡ്രസിങ് റൂമിലും കളിക്കളത്തിലും കഴിഞ്ഞ സീസൺ സാക്ഷ്യം വഹിച്ചിരുന്നു. അച്ചടക്കം കളിക്കാരിൽ തിരിച്ചു കൊണ്ടുവരുന്നതായിരിക്കും ലാംപാർഡ് നേരിടുന്ന ആദ്യ വെല്ലുവിളി. പിന്നെ ഹസാഡ് പോയ വിടവ് എങ്ങനെ നികത്തും എന്നുള്ളത് അയാൾക്ക് മുന്നിൽ വെല്ലുവിളി ആയിരിക്കും.

ട്രാൻസ്ഫർ ബാൻ നേരിടുന്നതിനാൽ പുതിയ കളിക്കാരെ എത്തിക്കാനും ലാംപാർടിന് സാധിക്കില്ല. ക്രിസ്ത്യൻ പുലിസിച്ച ടീമിൽ വന്നതാണ് ആകെ ആശ്വാസം. എന്നിരുന്നാലും താരനിബിഡം തന്നെയാണ് ചെൽസി ടീം. അവരുടെ സംസ്‍കാരം നന്നായി അറിയാവുന്ന ലാംപാർടിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകാനും വഴിയില്ല. എന്നിരുന്നാലും ക്ളോപ്പ്, ഗാർഡിയോള എന്നീ ബുദ്ധിരാക്ഷൻമ്മാരെ എങ്ങനെ ലാംപാർഡ് മെരുക്കും എന്ന് കണ്ടിരുന്നു തന്നെ കാണണം.

Leave a comment