Cricket cricket worldcup legends Top News

പറയാതെ വയ്യ – റസ്സാഖിനെ വിമർശിച്ചത് അല്പം അതിരു കടന്നിരിക്കുന്നു

July 1, 2019

പറയാതെ വയ്യ – റസ്സാഖിനെ വിമർശിച്ചത് അല്പം അതിരു കടന്നിരിക്കുന്നു

1990 കളുടെ അവസാനത്തിലും 2000ത്തിലെ തുടക്കത്തിലും കളി കണ്ട ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും ശെരിക്കും അറിയാം അബ്ദുൽ റസാഖ് ആരായിരുന്നുവെന്ന്.ഒരു പ്രസ്താവനയുടെ പേരിൽ ഇന്നദ്ദേഹത്തെ അനാവശ്യമായി ട്രോളുന്നവർ ഒരുപക്ഷെ അബ്ദുൽ റസാഖ് എന്ന ആ മികച്ചൊരു ആൾറൗണ്ടറെ സൗകര്യപൂർവ്വം മറക്കുന്നതായിരിക്കും..

എന്താണ് അബ്ദുൽ റസാഖ് പറഞ്ഞത് “ഹാർദിക് പാണ്ട്യ എന്ന ആ താരത്തെ എനിക്ക് രണ്ട് ആഴ്ച്ച ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ ഒരു മികച്ച ഓൾ റൗണ്ട് ക്രിക്കറ്റെർ ആക്കാൻ എനിക്ക് സാധിക്കും”. ഒരു ഇന്റർനാഷണൽ ക്രിക്കറ്റ്‌ താരമായിരുന്ന, അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസം അവിടെ പ്രകടിപ്പിച്ചു,ഒരിക്കലും അദ്ദേഹം ഹാർദിക് പാണ്ട്യ മോശം ആൾറൗണ്ടർ ആണെന്നോ, എന്തെങ്കിലും രീതിയിൽ അദ്ദേഹത്തെ അധിക്ഷേപിച്ചതായിട്ടോ ഞാൻ കണ്ടില്ല….

ഒരു പാകിസ്താനി ആയതുകൊണ്ടുമാത്രം അദ്ദേഹത്തെ അനാവശ്യമായി ട്രോളുന്നവരോടു സഹതാപം മാത്രം, ഹാർദിക് പാണ്ഡ്യയെ ഉപദേശിക്കാനൊന്നും അദ്ദേഹം വളർന്നിട്ടില്ല എന്നൊരു രസകരമായ കമന്റും ശ്രദ്ധയിൽ പെട്ടു.ഓർമയിലെ ചില കണക്കുകൾ ഇവിടെ പങ്കു വെക്കുന്നു..

1999 carlton and united സീരിയസിൽ അന്നത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആയിരുന്ന മഗ്രാത്തിന്റെ ഒരു ഓവറിൽ 5 ബൗണ്ടറികൾ സ്വന്തമാക്കിയ താരമായിരുന്നു ഈ റസാഖ്, യൂട്യൂബിൽ ഇന്നും കാണാം ആ വിഡിയോ.

രണ്ടായിരത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ്‌ മാച്ചിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഹാറ്റ്രിക്ക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

2003ൽ ന്യൂസീലന്ഡിനെതിരെ 39 ബോളുകളിൽ 80 റൺസ് നേടിയപ്പോൾ അദ്ദേഹത്തെ ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്റർ എന്നായിരുന്നു അന്നത്തെ കിവി നായകനായ ഫ്ലെമിംഗ് വിശേഷിപ്പിച്ചത്…

ഇന്റർനാഷണൽ വൺ ഡേ ക്രിക്കറ്റിൽ 250ന് മുകളിൽ മാച്ചുകളിൽ നിന്ന് 5000 ൽ അധികം റൺസും, 250ന് മുകളിൽ വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു…

പരസ്പരം ട്രോളുന്നതിനിടയിൽ അബ്ദുൽ റസാഖ് എന്ന ആൾറൗണ്ടറെ ഒന്നുമല്ലാതെ ചിത്രീകരിക്കരുത്, രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ടത് ഒരു കാലത്ത് ക്രിക്കറ്റ്‌ ലോകത്ത് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയ ഒരു കളിക്കാരനെ താഴ്ത്തികെട്ടിയിട്ടാവരുത്.

ഒരു കാലത്ത് ഇദ്ദേഹം ക്രീസിൽ ഉണ്ടാവുമ്പോൾ ഔട്ട് ആവാൻ പ്രാർത്ഥിച്ച ഒരു ക്രിക്കറ്റ്‌ പ്രേമിയുടെ വാക്കുകൾ ആണിത്, അത്രമാത്രം….കാരണം അത്രമാത്രം അപകടകാരിയായിരുന്നു ബാറ്റുമായി നിൽക്കുന്ന ആ മുഖം…..
Pranav Thekkedath

Leave a comment