Cricket cricket worldcup Top News

രഹാനെ, പൂജാര പോലത്തെ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു

July 1, 2019

രഹാനെ, പൂജാര പോലത്തെ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു

ബാറ്റിംഗ് നിരയിൽ കോഹ്ലി രോഹിത് സഖ്യത്തെ അമിതമായി ഇന്ത്യ ആശ്രയിക്കുന്നു എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ധോണിയും പാണ്ട്യയും അക്രമകാരികൾ ആണെങ്കിലും പലപ്പോഴും കൂറ്റൻ സ്‌കോറുകൾ പിന്തുടരാൻ അവരുടെ സാന്നിധ്യം മതിയാകാതെ പോകുന്നു. ഇംഗ്ലണ്ടിൽ നന്നായി കളിച്ചു പരിചയം ഉള്ള രഹാനെയുടെ ഒഴിവാക്കൽ ഇംഗ്ലണ്ടിനോട് ഏറ്റ തോൽവിക്ക് ശേഷം ചർച്ചയാകുന്നു.

ഏതായാലും ഇന്നലത്തെ കളിയിൽ നിന്നും ചില കാര്യങ്ങൾ വ്യക്തം. ഇന്ത്യക്ക് ദ്രാവിഡ് – ലക്ഷ്മൺ പോലത്തെ മിഡിൽ ഓർഡർ ബാറ്റ് ചെയ്യാൻ കഴിവുള്ള നല്ല കളിക്കാർ കുറവാണു. ജാദവും ശങ്കറും നല്ല കളിക്കാരാണെങ്കിലും ഇംഗ്ലണ്ട് ഓസ്ട്രേലിയ പോലെയുള്ള ടീമുകളോട് മുട്ടുമ്പോൾ കാലിടറുന്നു. ധോണി പല ഘട്ടങ്ങളിലും രക്ഷകനിട്ടുണ്ടെങ്കിലും ചിലപ്പോൾ ബാധ്യതയാകാനും സാധ്യത ഉണ്ട്. ഏതായാലും സെമി തൊട്ട് അങ്ങോട്ട് ഇന്ത്യയുടെ സാധ്യത മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരുടെ പ്രകടനം പോലെ ഇരിക്കും. പന്തിനെ ഓപ്പൺ ചെയ്ത് രാഹുലിനെ നാലാമത് ഇറക്കുന്നത് ചിലപ്പോൾ ഗുണം ചെയ്‌തേക്കും. എന്നാലും ശരിക്കും രഹാനെ എന്തിന് ഒഴിവാക്കി എന്ന ചോദ്യം അപ്പളും അവിടെ നിലനിൽക്കും.

Leave a comment