Cricket cricket worldcup Top News

മിച്ചൽ സ്റ്റാർക് – ഭയക്കണം ഈ വജ്രായുധത്തെ

June 27, 2019

മിച്ചൽ സ്റ്റാർക് – ഭയക്കണം ഈ വജ്രായുധത്തെ

ഇംഗ്ലണ്ട് പതുക്കെ കളിയിലേക്ക് തിരിച്ചു വരുകയായിരുന്നു, ഇംഗ്ലീഷ് ആരാധകരുടെ ഹൃദയമിടിപ്പും സാധാരണ ഗതിയിലേക്ക് മടങ്ങിഎത്തിയിരുന്നു, കളി ചെറുതായി കൈവിട്ടു പോവുമെന്ന് ആ നായകന് തോന്നിയ നിമിഷം അദ്ദേഹം കളിയുടെ ഏതൊരു സാഹചര്യത്തിലും തനിക്ക് ആശ്രയിക്കാവുന്ന ആ ഇടതു കയ്യനിലേക്ക് തിരിഞ്ഞു,അദ്ദേഹം നിരാശപ്പെടുത്തിയില്ല, ക്രീസിൽ നിലയുറപ്പിച്ച സ്റ്റോക്സ് എന്ന ആ പോരാളിയെ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ബോൾ ആയേക്കാവുന്ന ആ യോർക്കറിലൂടെ അദ്ദേഹം മടക്കി അയച്ചു.

ഇങ്ങെനെയുള്ള കളിക്കാർ, അവരാണ് ഒരു നായകന്റെ സ്വകാര്യ അഹങ്കാരം, എതിരാളികൾ പിടി തരാതെ മുന്നേറുമ്പോൾ അവർ ആ നായകന് ഇങ്ങെനെയുള്ള ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിക്കും, 2015 ലെ വേൾഡ് കപ്പിലെ ഉയർന്ന വിക്കെറ്റ് ടേക്കർ ആണദ്ദേഹം, കിവികളുടെ വേൾഡ് കപ്പ് പ്രതീക്ഷ ആ ഫൈനലിൽ ഇങ്ങെനെയൊരു യോർക്കറിലൂടെ ആയിരുന്നു അദ്ദേഹം അവസാനിപ്പിച്ചത് (മക്കുല്ലം വിക്കെറ്റ് ).ഈ പോക്ക് തുടർന്നാൽ ഈ വേൾഡ് കപ്പിലും അദ്ദേഹം വീണ്ടും ആ ഉയർന്ന വിക്കെറ്റ് ടേക്കർക്കുള്ള ബഹുമതി സ്വന്തമാക്കിയേക്കും.

Leave a comment

Your email address will not be published. Required fields are marked *