Cricket cricket worldcup Epic matches and incidents

“ഓർമ്മയിലെ വേൾഡ് കപ്പ് ഇന്നിംഗ്സ് ” – Ireland vs England

June 27, 2019

“ഓർമ്മയിലെ വേൾഡ് കപ്പ് ഇന്നിംഗ്സ് ” – Ireland vs England

ഐസിസി ടൂർണമെന്റുകളിൽ ചെറിയ ടീമുകളോട് തോൽക്കുന്നത് ഇംഗ്ലണ്ടിന് ഒരു ശീലമായിരുന്നു, 2009, 2014, ട്വന്റി ട്വന്റി വേൾഡ് കപ്പുകളിൽ അവർ നെതെർലന്ഡ്സിനോടും തോൽവി ഏറ്റുവാങ്ങിയിരുന്നു.

അതുപോലെ ഒരു ദിനം ആയിരുന്നു 2011 വേൾഡ് കപ്പിലെ അയർലണ്ടുമായുള്ള മത്സരവും അവർക്ക് നൽകിയിരുന്നത്. ബാറ്റിങ്ങിനെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്തു 327/8 റൺസ് എന്ന കൂറ്റൻ സ്കോർ ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ ഒരു ക്രിക്കറ്റ്‌ പ്രേമി പോലും കരുതിയിരുന്നില്ല ആ ലക്ഷ്യം അയർലൻഡ് മറികടക്കുമെന്ന്. 106റൺസിന് 4 വിക്കെറ്റ് നഷ്ടമായി അയർലൻഡ് തോൽവി തുറിച്ചു നോക്കുന്ന സമയത്തായിരുന്നു കെവിൻ ഒബ്രിയൻ ക്രീസിൽ എത്തിയത്

മറുഭാഗത്തു തുടരെ വീണ വിക്കറ്റുകളും ഉയർന്നു പൊന്തുന്ന റൺ റേറ്റും ആരെയും സമ്മർദ്ദത്തിലാഴ്ത്തുന്ന സാഹചര്യത്തിൽ കെവിൻ ഒറ്റക്ക് ആക്രമണം ഏറ്റെടുക്കുകയായിരുന്നു, ബ്രൂട്ടൽ ഫോഴ്‌സും, മികച്ച ടെക്‌നിക്കും, ശാന്തമായ മനസ്സും ഒന്നിച്ചപ്പോൾ ആവിടെ പിറന്നത് വേൾഡ് കപ്പിലെ തെന്നെ ഏറ്റവും മികച്ചൊരു ഇന്നിംഗ്സ് ആയിരുന്നു. വേൾഡ് കപ്പ്‌ ചരിത്രത്തിലെ തെന്നെ വേഗതയാർന്ന സെഞ്ചുറി 113(63) ചിന്നസ്വാമിയിൽ പിറന്നപ്പോൾ ഇംഗ്ലീഷ് ബൗളേഴ്‌സിന് ആ ദിനം മറുപടി ഉണ്ടായിരുന്നില്ല.

ഒരിക്കലും ലോക ക്രിക്കറ്റിലെ വലിയൊരു നാമമായിരുന്നില്ല അയർലൻഡ് പക്ഷെ ഈ വിജയമായിരുന്നു ലോക ക്രിക്കറ്റിൽ അവർക്കൊരു ഐഡന്റിറ്റി നൽകിയിരുന്നത്……

Leave a comment