Cricket cricket worldcup Top News

ജെയിംസ് നീഷം – ഈ 97 സെഞ്ചുറിയെക്കാൾ മധുരിക്കും

June 26, 2019

ജെയിംസ് നീഷം – ഈ 97 സെഞ്ചുറിയെക്കാൾ മധുരിക്കും

മധ്യനിരയിലെ ബാറ്റ്സ്മാൻമാരുടെ ചെറുത്തു നിൽപ്പ് ചില്ലറ ഒന്നുമല്ല ക്രിക്കറ്റ് പ്രേമികളെ ഉത്തേജിപ്പിക്കുന്നത്. ജോസ് ബട്ലർ, റോസ് ടെയ്ലർ, ധോണി, ഹാരിസ് സുഹൈൽ എന്നിവർ ഈ വേൾഡ് കപ്പിൽ നമ്മളെ ഉന്മാദിപ്പിച്ചിട്ടുണ്ട്. ഇപ്പോ ഇതാ അതി മനോഹരമായ ഒരു പ്രകടനവുമായി കാണികളുടെ മനം കവർന്നിരിക്കുകയാണ് ന്യൂസീലൻഡിന്റെ ജെയിംസ് നീഷം.

വെറും 38 റൺസ് മാത്രമുള്ളപ്പോൾ അഞ്ചാമനായി ക്രീസിൽ ഇറങ്ങേണ്ടി വന്നു നീഷത്തിനു. 83 റൺസ് ടീം കൂട്ടി ചേർത്തപ്പോൾ ഫോമിൽ കളിച്ചു കൊണ്ടിരുന്ന വില്യംസൺ മടങ്ങിയപ്പോൾ അവർക്ക് 5 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നെ ഈ ഇടം കയ്യൻ ബാറ്റ്സ്മാൻ കോളിൻ ഡി ഗ്രാൻഡ്ഹോമുമായി 132 റൺസ് കൂട്ടുകെട്ട് തീർക്കുന്നതാണ് ലോകം കണ്ടത്. 64 റൺസുമായി ഗ്രാൻഡ്ഹോം മടങ്ങിയിട്ടും അയാൾ കുലുങ്ങിയില്ല. അവസാന ബോളിൽ സിക്സ് തന്നെ അടിച്ചു [അതും വഹാബ് റിയാസിനിട്ടു] കളി ഫിനിഷ് ചെയ്താണ് അദ്ദേഹം മടങ്ങിയത്. 97 റൺസ് അദ്ദേഹം അപ്പോൾ അടിച്ചിരുന്നു. മുഹമ്മദ് ആമിറിനെ 47 ആം ഓവറിൽ ആക്രമിച്ചു 17 റൺസ് നേടിയത് ആ ഇന്നിങ്സിന്റെ മനോഹാരിയാത വിളിച്ചോതുന്നു.

Leave a comment